0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 176

കൈക്കൂലി വാങ്ങിയ കേസിൽ അവനെ ഡിസ്മിസ്സ് ചെയ്ത് കേസ് ചാർജ് ചെയ്യുമ്പോൾ അവർ ആരും ഓർത്ത് കാണില്ല അവന്റെ തിരിച്ചു വരവ് ഇങ്ങനെ ആകുമെന്ന്.

അവൻ ജോലി ചെയ്തിരുന്ന സമയത്തു തന്നെ പല മരുന്ന് മാഫികളുമായും നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ അവന് കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ അവനെ വരവേൽക്കാൻ പുറത്ത് അവരുടെ ആൾകാർ ഉണ്ടായിരുന്നു.

അവിടുന്ന് അങ്ങോട്ട്‌ അവൻ ചെയ്യാത്ത നെറികേടുകൾ ഇല്ല. മനുഷ്യന്റെ സമ്മതപ്രകാരം അല്ലാത്ത അവരുടെ ശരീരത്തിൽ പുതിയ മരുന്ന് ടെസ്റ്റിംഗ് ഒക്കെ അവൻ അവന്റെ കയ്യൂക്ക് കൊണ്ട് ചെയ്യുമായിരുന്നു.

അങ്ങനെ കിട്ടിയ പണവും പോരാതെ വന്നപ്പോഴാണ് അവൻ ഓർഗൺ ട്രാഫിക്കിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യ പോലൊരു ദാരിദ്ര്യം അധികം ഉള്ള രാജ്യത്ത് അവന് ഒരു മാർക്കറ്റ് സെറ്റ് ചെയ്ത് എടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.

ആദ്യം ആദ്യം രാജസ്ഥാൻ ഗുജറാത്ത്‌ യൂ. പി പോലുള്ള സ്ഥലങ്ങളിൽ അവിടെ ഏറ്റവും ഒറ്റപ്പെട്ട അല്ലെങ്കിൽ അധികം ദാരിദ്ര്യം അനുഭവിക്കുന്ന ഗ്രാമങ്ങളിൽ ചെന്ന് അവിടെ ഉള്ള വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ പണം തരാം എന്ന് പറഞ്ഞു പറ്റിച്ചു ആണ് അവരുടെ അവയവങ്ങൾ ഒക്കെ ഇവൻ കൈക്കലക്കി ഇരുന്നത്.

ഡോണേഴ്സിന് വെറും ആയിരങ്ങൾ മാത്രം കൊടുത്ത് കൈക്കലാക്കുന്ന അവയവങ്ങൾ ആഗോള മാർക്കറ്റിൽ ലക്ഷങ്ങൾക്ക് അവൻ വിൽക്കും. സർജറി കഴിഞ്ഞ് മതിയായ ട്രീറ്റ്മെന്റ് പോലും കിട്ടാതെ പലരും മരിക്കും. എന്നാൽ അവരെല്ലാം ഇത്പോലെ ഉള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും ആയിരുന്ന കൊണ്ട് ആ മരണ വാർത്തകൾ എല്ലാം അവിടെ തന്നെ ഒതുങ്ങി നിന്നു. "

"പക്ഷേ.. നിങ്ങൾ എങ്ങനെ ആണ് ഇയാളുടെ പുറകെ ഇറങ്ങി തിരിച്ചത്? എന്തായിരുന്നു അതിനുള്ള മോട്ടീവ്?" ജാനകി അവളുടെ സംശയം മറച്ചുവെച്ചില്ല.

"ഞാൻ ഹരിയാനയിൽ നിന്നാണ്. ഞാനും അതുപോലൊരു ഗ്രാമത്തിൽ ആയിരുന്നു ജനിച്ചു വളർന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു എന്റെ അമ്മയുടെ ചിന്ത. അവർ ഇടക്കിടക്ക് പറയുമായിരുന്നു ആ ഗ്രാമത്തിന് വെളിയിൽ ഉള്ള ലോകത്തെ പറ്റി. അന്നൊന്നും എനിക്ക് ഒന്നും മനസിലായില്ല. പിന്നെ സ്കൂളിൽ പോയി തുടങ്ങിയത് മുതൽ ആണ്

💬 Comments

View all comments