0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 177

എന്റെ ചിന്തകളിലും മാറ്റങ്ങൾ വന്നത്. ഞാനും സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയത്. അങ്ങനെ ആണ് ഞാൻ പഠിച്ചു ഒരു ജേർണലിസ്റ്റ് ആയത്.

അതിന് ശേഷം എനിക്ക് എന്നെപോലെ ഒറ്റപ്പെട്ടു പോയവരുടെ അവസ്ഥ ലോകത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് തോന്നി. അതുകൊണ്ടാണ് ഇന്ത്യയിൽ ഉള്ള പല റിമോട്ട് ഗ്രാമങ്ങളിലും ഞാൻ ചെന്ന് അവിടെ ഉള്ളവരുടെ അവസ്ഥകൾ എന്നാൽ ആവുന്ന വിധം അധികാരികളുടെ മുന്നിൽ കൊണ്ടുവരാൻ നോക്കി.

അങ്ങനെ ഒരു യാത്രയിൽ ആണ് ഞാൻ ഇയാളെ പറ്റി ഇയാളുടെ ക്രൂരതകളെ പറ്റി ആദ്യമായി അറിയുന്നത്. ഒരിക്കൽ രാജസ്ഥാനിൽ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഒരു ഫീച്ചർ എടുക്കാൻ ചെന്നപ്പോൾ ഒരു വീടിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കണ്ട് ആണ് ഞാൻ അങ്ങോട്ട് കേറി ചെന്നത്. എന്നാൽ ഞാൻ അവിടെ കണ്ട കാഴ്ച... ഏകദേശം 18നും 22നും ഇടയിൽ പ്രായമുള്ള ഒരു പെണ്ണ് തറയിൽ ചോര ഒലിപ്പിച്ചു കിടന്ന് പിടയുന്നു. കൈ കൊണ്ട് വയർ പൊത്തി പിടിച്ചിട്ടുണ്ട് എന്നാൽ രക്തത്തിന്റെ ഒഴുക്ക് നിക്കുന്നുണ്ടായില്ല.

എന്റെ കണ്മുന്നിൽ വെച്ചാണ് ആ കുട്ടി പിടഞ്ഞു മരിച്ചത്.

എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ ആണ് മനസിലായത് ആ നടന്നത് ഒരു കൊലപാതകം ആണെന്ന്. അസ്ലന്റെ ആളുകൾ ഈ കുട്ടിയുടെ വീട്ടുകാർക്ക് അമ്പതിനായിരം രൂപ കൊടുക്കാം എന്ന് പറഞ്ഞു അവളുടെ കിഡ്നി സർജറി ചെയ്ത് മാറ്റിയിരുന്നു. എന്നാൽ 50 പോയിട്ട് 15 പോലും തികച്ചു കൊടുത്തില്ല. ബാക്കി പണം ചോദിച്ചത് കൊണ്ട് അവന്റെ കൂട്ടാളികളിൽ ഒരാൾ അവളുടെ വയറിൽ ആഞ്ഞു ചവിട്ടി സ്റ്റിച്ച് പൊട്ടിച്ചു. അങ്ങനെ ആണ് അവൾ മരിച്ചത്. അതും ആ ഗ്രാമത്തിൽ ഉള്ളവർ എല്ലാം നോക്കി നിൽക്കെ."

കിഷോറിന്റെ വാക്കുകൾ കേട്ട് ആ പെൺകുട്ടികളുടെ എല്ലാം മുഖം ഭയം കൊണ്ട് വിവർണ്ണമായി.

എന്നാൽ അതിൽ നിന്ന് വിപരീതം ആയിരുന്നു ജാനകിയുടെയും ഹരിയുടെയും മുഖങ്ങൾ. ആ മുഖങ്ങളിൽ കിഷോർ ഭയം കണ്ടില്ല.. മറിച്ച് അവിടെ കണ്ടത് അവനെ കൊല്ലാനുള്ള അവരുടെ കണ്ണിലെ പക ആയിരുന്നു.

ദേഷ്യം കണ്ണുനീരായി പുറത്തേക്ക് വരുന്ന ചില നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ. അതുപോലൊരു അവസ്ഥയിൽ ആയിരുന്നു

💬 Comments

View all comments