Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]
ജാനകി. അവളുടെ ദേഷ്യം അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിൽ ആയിരുന്നു. അവൾ ശക്തിയായി നിലത്ത് ഇടിച്ചുകൊണ്ട് കിതച്ചു.
ഇതുകണ്ട ഹരി അവളുടെ കൈയിൽ തന്റെ കൈ ചേർത്ത് പിടിച്ചു. അല്പനേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
"ഇത്രേം ഒക്കെ അവിടെ നടന്നിട്ടും അവരാരും എന്ത്കൊണ്ട് പ്രതികരിച്ചില്ല?" ആ നിശബ്ദത നീക്കികൊണ്ട് ഹരി ചോദിച്ചു.
"ഭയം.... നൂറു പേർ ഒറ്റ ഒരാളുടെ മുന്നിൽ അവൻ ചെയ്യുന്ന എല്ലാ തന്തയില്ലായ്മയും കണ്ട് മിണ്ടാതെ നിക്കുന്നു എന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരേ ഒരു വികാരം മാത്രമേ ഉണ്ടാവു ഹരീ... ഭയം.
അസ്ലൻ ഒരു സ്ഥലത്ത് എത്തിയാൽ ആദ്യം തന്നെ അവിടെ ഉള്ള ഏതെങ്കിലും കുറച്ച് ലോക്കൽ ചട്ടമ്പികളെ കള്ളും പെണ്ണും പൈസേം കൊടുത്ത് അയാളുടെ വശത്ത് ആക്കും. പിന്നെ അയാൾക്ക് എതിരെ ആരും സംസാരിക്കില്ല.
അങ്ങനെ സംസാരിക്കുന്നവരെ ഈ നാറികളെ കൊണ്ട് തന്നെ അയാൾ ഒതുക്കും. കൈ നനയാതെ മീൻ പിടിക്കുക എന്നൊക്കെ പറയാറില്ലേ അതേപോലെ."
കിഷോർ പറഞ്ഞ കഥ കേട്ട് ഹരി ദീർഘമായി ഒന്ന് നിശ്വസിച്ചു.
"നീ പറഞ്ഞത് വെച്ച് നോക്കുവാണെങ്കിൽ നിന്റെ കയ്യിൽ ഉള്ള സർവ്വ തെളിവ് എടുത്ത് നിരത്തിയാലും ഇയാൾ ഊരിപോരും, അല്ലെങ്കിൽ കുറച്ച് വർഷത്തെ ജയിൽ വാസം, അവന്റെ പിടിപാട് വെച്ച് അവൻ അതിൽ നിന്നെല്ലാം വെളിയിൽ വരും. പുറത്തിറങ്ങി വീണ്ടും മറ്റു പലരുടെയും ജീവിതം ഇരുട്ടിലാക്കും. ഇന്ന് എന്റെ അനിയത്തിക്ക് സംഭവിച്ചത് മറ്റു പലരുടെയും അനിയത്തിമാർക്ക് സംഭവിക്കും."
"കൊല്ലണം ഏട്ടാ...." ജാനകിയുടെ ഉറച്ച വാക്കുകൾ കേട്ട് എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.
"ഞാൻ കാര്യായിട്ട് പറഞ്ഞതാ ഏട്ടാ, അവനെ കൊല്ലണം. അതിൽ കുറഞ്ഞ ഒന്നും അവൻ അർഹിക്കുന്നില്ല. നമ്മളെകൊണ്ട് പറ്റുമോ എന്നെനിക്കറിയില്ല പക്ഷേ നമുക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. നമ്മളെ കാത്തിരിക്കാൻ നമ്മൾ മാത്രേ ഉള്ളു. ഏട്ടൻ എന്റെ കൂടെ ഉണ്ടേൽ നമുക്ക് അവനെ പൂട്ടാൻ എങ്ങനേലും നോക്കാം." ജാനകി പ്രതീക്ഷയോടെ ഹരിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.
ഹരി അവളെ ചേർത്ത് പിടിച്ചു. അവന്റെ മനസ്സ് അപ്പോഴും കലങ്ങി മറിഞ്ഞ അവസ്ഥയിൽ ആയിരുന്നു. തനിക്ക് സംഭവിച്ച കാര്യങ്ങൾ
💬 Comments
View all comments