0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 369

ബാറ്ററി ഉള്ള ക്യാമറ ഒക്കെ 12 മണിക്കൂറിനുള്ളിൽ ഓഫ്‌ ആകും. പിന്നെ സൂക്ഷിക്കേണ്ടത് വലിയ വലിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒക്കെ ക്യാമറകൾ ആണ് അവിടൊക്കെ ജനറേറ്റർ ഉണ്ടാവും. അങ്ങനെ ഉള്ള സ്ഥലങ്ങൾ നോട്ട് ചെയ്തിട്ട് നമ്മൾ ആ ക്യാമറയുടെ കാഴ്ച മറക്കണം.

അതിനായി നമ്മുടെ ഏതെങ്കിലും ലോറികൾ അവിടെ കൊണ്ടിട്ടാൽ മതിയാവും പക്ഷേ ആർക്കും സംശയം തോന്നാത്ത പോലെ മുൻകൂട്ടി പ്ലാൻ ചെയ്തിട്ടേ ചെയ്യാവു. ഇനി ഇതൊന്നും നടന്നില്ല എങ്കിൽ പിന്നെ ഉള്ള ഒറ്റ വഴി ആ ക്യാമറ നമ്മൾ തൂക്കണം. അത്ര തന്നെ."

മഹീന്തർ : "നീ പറഞ്ഞത് ഒക്കെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ തന്നെ ആണ്, പക്ഷേ ആ പവർ കട്ട് ചെയ്താലും അവർ അത് 12 മണിക്കൂറിനു ഉള്ളിൽ ശെരിയാക്കില്ലേ? അത് എന്ത്‌ ചെയ്യും?"

ഹരി : "മ്മ് അത് ഞാൻ ആലോചിച്ചു ഭായ്. ഞാൻ കൂട്ടിയ കണക്ക് വെച്ചിട്ട് 22 ട്രാൻസ്‌ഫോർമർ ഉണ്ട് നമുക്ക് കറന്റ്‌ കളയേണ്ട റൂട്ടിൽ. അതിൽ വലിയ വലിയ സ്ഥാപനങ്ങൾ ഒക്കെ ഒഴിവാക്കാം. അങ്ങോട്ടുള്ള കറന്റ്‌ കളഞ്ഞാലും അവർ ജനറേറ്റർ ഓൺ ചെയ്യും. അവിടെ നമുക്ക് കാഴ്ച മറക്കാൻ എന്തെങ്കിലും പരിപാടി ചെയ്യാം.

ബാക്കി ഉള്ള നമ്മൾക്ക് ഹോൾഡ് ഇല്ലാത്ത സ്ഥലങ്ങളിലെ കറന്റ്‌ ആണ് കളയണ്ടത്. അല്ലാത്തവരോട് കാര്യം പറഞ്ഞാൽ അവർ തന്നെ ഓഫ്‌ ചെയ്ത് ഇടും ക്യാമറ. അപ്പൊ ഹോൾഡ് ഇല്ലാത്ത സ്ഥലത്തെ ട്രാൻസ്‌ഫോർമർ എല്ലാം നമ്മൾ കേടാക്കുന്നു. ട്രാൻസ്‌ഫോർമർ കേടായാൽ എന്തായാലും മാറ്റി വെക്കാൻ അല്ലെങ്കിൽ നന്നാക്കി എടുക്കാൻ ടൈം എടുക്കും.

എന്നാലും ഒരു സേഫ്റ്റിക്ക് നമ്മൾ ആ ദിവസം റോഡിൽ നല്ലൊരു ബ്ലോക്കും ഉണ്ടാക്കുന്നു. അങ്ങനെ ചെയ്താൽ അവരുടെ അറ്റകുറ്റപ്പണി ഒക്കെ പിന്നേം വൈകും. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം നാസിക്കിൽ നിന്ന് ഇങ്ങോട്ടുള്ള വണ്ടികൾക്ക് അധികം ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണം ബ്ലോക്ക് ഉണ്ടാക്കാൻ അല്ലെങ്കിൽ അസ്ലൻ ഇവിടെ എത്താൻ വൈകും."

മഹിന്ദർ : "എട ബുദ്ധിമാനേ... നീ അവനെക്കാൾ വലിയ കുബുദ്ധി ആണല്ലോ. ഓർമ്മയില്ലാത്തപ്പോ തന്നെ ഇങ്ങനെ നിന്റെ ഓർമ്മ ഉണ്ടാരുന്ന സമയത്ത്

💬 Comments

View all comments