Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
അപ്പൊ നീ എങ്ങനെ ആയിരിക്കും ഹ..ഹാ.."
ഹരി : "പിന്നല്ലാ... നിങ്ങൾ എന്നെപ്പറ്റി എന്ത് വിചാരിച്ചു..."
ജാനകി : "എട ഏട്ടാ... ചിരിക്കാതെ ബാക്കി പ്ലാൻ പറ. അവൻ ഇവിടെ എത്തി. എന്നിട്ട്?"
ഹരി : "അതെ.. അവർ ഇവിടെ എത്തും, സ്വഭാവികമായി ട്രക്ക് കണ്ട്പിടിക്കും, അതിന്റെ ഡ്രൈവറെ കണ്ട്പിടിക്കും. എന്നിട്ട് അവർ ഒരു പ്ലാൻ ഉണ്ടാക്കും നമ്മളെ കൊന്ന് ഈ പിള്ളേരെ വീണ്ടും തട്ടിയെടുക്കാൻ ഉള്ള പ്ലാൻ. അത് പക്ഷേ അവർ പകൽ ചെയ്യാൻ സാധ്യത ഇല്ല കാരണം ഇത് നമ്മുടെ ഏരിയ ആണ് പിന്നെ ഇവിടെ വേറേം ഇഷ്ടംപോലെ ആളുകൾ ഉണ്ട്. എത്ര വലിയ കില്ലാടി ആണെങ്കിലും ജനം ഇളകിയാൽ പിന്നെ തിരിഞ്ഞു ഓടുകയേ നിവർത്തി ഉള്ളു.
അത്കൊണ്ട് ഇരുട്ടിൽ ആരേം ഉണർത്താതെ ആവും അവൻ നമ്മളെ തേടി എത്തുന്നത്. എന്നാൽ നമ്മൾ അവനെ കാത്തിരിക്കണം. അവന്റെ ആ പ്ലാൻ കൂടെ അറിയാൻ പറ്റിയാൽ നമുക്ക് ഒന്നുകൂടി വ്യക്തമായ ഒരു ധാരണ കിട്ടിയേനെ. മ്മ്... അത് എന്തായാലും നോക്കാം.
ഭായ് ഒരു കാര്യം ചെയ്യണം, കിഷോർ നിന്റെ കയ്യിൽ അവന്റെ ഫോട്ടോസ് ഇല്ലേ? അത് നമ്മൾ കുറച്ച് പ്രിന്റ് എടുക്കണം എന്നിട്ട് നമ്മുടെ ആളുകൾക്ക് കൊടുക്കണം. അവനെ ഇവിടെ എവിടെ കണ്ടാലും ഒരു ഗ്യാപ് ഇട്ട് അവനെ വാച്ച് ചെയ്യാൻ പറയണം.
ചുരുക്കത്തിൽ പറഞ്ഞാൽ അവൻ ഇവിടെ എത്തി കഴിഞ്ഞാൽ അവൻ ശ്വാസം വിടുന്നത് പോലും നമ്മൾ അറിയണം അത്ര തന്നെ.
എല്ലാവർക്കും ഹരിയുടെ ആ പ്ലാൻ കൊള്ളാം എന്ന് തോന്നി. പിന്നെ ഉള്ള രണ്ട് ദിവസങ്ങൾ അവർ ആ പ്ലാൻ പല തരത്തിൽ തിരുത്തി. മഹീന്തറിന്റെയും സുഹൃത്തുക്കളുടെയും കോൺടാക്ട് വെച്ച് ആ ഏരിയയിൽ ഉള്ള ഒരുപാട് ആളുകൾ ഈ പ്ലാനുമായി സഹകരിക്കാൻ മുന്നോട്ട് വന്നു.
അത് തന്നെ ആയിരുന്നു ഹരി ആഗ്രഹിച്ചതും. എല്ലാവർക്കും അസ്ലന്റെയും അവന്റെ കൂടെ ഉള്ള കുറച്ച് പേരുടെയും ഫോട്ടോസ് നൽകി. ആ വർക്ഷോപ്പിലും ചുറ്റും ഉള്ള മിക്ക കടകൾ, ധാബകൾ, ഹോട്ടലുകൾ എന്ന് വേണ്ട സകലതിലും ഒരാൾ എങ്കിലും ഈ
💬 Comments
View all comments