Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
പോയി. ശ്വാസം കിട്ടാതെ കണ്ണ് തുറിച്ചു നിന്നപോയ അസ്ലൻ എന്നാൽ അവിടുത്തെ കാഴ്ച കണ്ട് ഒന്ന് നടുങ്ങി. കത്തുന്ന കണ്ണുകളുമായി ജാനകി....തന്റെ പ്ലാനിൽ ഒന്നും ഇല്ലാത്ത ഒരു യൂട്ടേൺ അയാൾ അവിടെ കാണുകയായിരുന്നു.
അത് മാത്രമല്ല തന്റെ തോളോട് തോൾ ചേർന്ന് ഇത്ര നേരം വന്ന ഒമ്പത് പേർ ബോധം ഇല്ലാതെ ആ നടുമുറ്റത്തു കിടക്കുന്നു.
"അപ്പൊ... അപ്പൊ ഞാൻ ഇപ്പൊ കണ്ട നിഴലുകൾ??? അത് ആരുടേതാണ്??" അസ്ലൻ ആ നിഴൽ കണ്ട ഭാഗത്തേക്ക് ഞെട്ടിതിരിഞ്ഞു നോക്കി. അയാൾക്ക് അത് വിശ്വസിക്കാൻ ആകുന്നുണ്ടായില്ല.
സ്വന്തം ടീമാണ് അവിടെ നിൽക്കുന്നത് എന്ന് കരുതിയ അയാൾക്ക് തെറ്റി. അതാ അയാൾക്ക് മുന്നിൽ ഊരി പിടിച്ച വാളുമായി മഹീന്തറും ചോട്ടുവും വിജയ് ഉം പിന്നെ വേറെ കുറച്ച് ആളുകളും.
അയാൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം. ദേഷ്യവും നിരാശയും അയാളുടെ സമനില തെറ്റിക്കാൻ തുടങ്ങി. തല ഒന്ന് കുടഞ്ഞു അസ്ലൻ ജാനാകിയുടെ നേരെ കുതിച്ചു...
"പൊലയാടി മോളേ... അസ്ലന്റെ നേരെ ആണോഡി നിന്റെ കളി.." അസ്ലൻ അവൾക്ക് നേരെ പാഞ്ഞടുത്തിട്ടും ജാനകി നിന്നിടത്തു നിന്നും അനങ്ങിയില്ല. അവൻ അവളുടെ തൊട്ടടുത്തു എത്തിയതും പിന്നിൽ നിന്നുള്ള ചവിട്ട് കൊണ്ട് അവൻ ജാനാകിയെയും കടന്ന് നടുമുറ്റത്തു ഇട്ടിരുന്ന കട്ടിലിനു മുകളിലേക്ക് വീണു.
അരിശത്തോടെ ചാടി എഴുന്നേറ്റ അയാളുടെ മുഖത്തു വീണ്ടും ഒരു ഞെട്ടൽ കണ്ടു. താൻ ആരെയാണോ തേടി വന്നത് അവർ അതാ തന്റെ കണ്മുന്നിൽ ഒരു കൂസലും ഇല്ലാതെ എരിയുന്ന കണ്ണുകളോടെ നിൽക്കുന്നു.
💬 Comments
View all comments