0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 372

അസ്ലൻ? " കിഷോർ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി. *****************************

കിഷോർ പറഞ്ഞതെല്ലാം കേട്ട് തലക്ക് അടികിട്ടിയ പോലെ ഇരുന്നുപോയി അസ്ലൻ. തന്റെ ജീവിതത്തിൽ ഇങ്ങനൊരു തിരിച്ചടി അവൻ നേരിട്ടിരുന്നില്ല. മാത്രമല്ല ഈ പീറ പെണ്ണുങ്ങൾ വിചാരിച്ചാൽ തന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നൊരു അഹങ്കാരം ആയിരുന്നു അവന്. താൻ വിചാരിച്ചതിനേക്കാൾ മുകളിൽ ആയിരുന്നു അവരുടെ ചിന്ത എന്ന് അയാൾക്ക് ആ നിമിഷം മനസ്സിലായി.

എന്നാൽ അവൻ ഒരിക്കലും താഴ്ന്ന് കൊടുക്കുവാൻ തയ്യാറായിരുന്നില്ല. കാരണം അസ്ലന്റെ കയ്യിൽ അപ്പോഴും മിഴി എന്ന ബ്രഹ്മാസ്ത്രം ഉണ്ടായിരുന്നു. അത് ആലോചിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു.

"സമ്മതിച്ചിരിക്കുന്നു... എന്നെ നിങ്ങൾ ഇവിടെ കൊണ്ട് വന്നു എന്റെ ആൾക്കാരെ ഒക്കെ ബോധം കെടുത്തി എന്നെ ഒറ്റക്ക് ആക്കി. പക്ഷേ ഇപ്പോഴും ഞാൻ പറയുന്നു ഞാൻ ഇവിടെ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ പുറത്ത് പോകും. നീ തന്നെ എന്നെ ഇവിടെ നിന്ന് വെളിയിൽ കൊണ്ടുപോകും സുരക്ഷിതമായി. അതിനുള്ള ആയുധം ഒക്കെ എന്റെ കയ്യിൽ ഉണ്ട്... മിഴി..."

അസ്ലന്റെ വായിൽ നിന്നും ആ പേര് കേട്ടതും ഹരി ഒന്ന് ഞെട്ടി.. ജാനകിയുടെയും മഹീന്തറിന്റെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല. അത് കണ്ട അസ്ലൻ ഉറക്കെ ചിരിച്ചു. മരണത്തിന്റെ വക്കിൽ നിന്നും തിരികെ വന്നവന്റെ ചിരി.

"എന്താടാ... ആ പേര് കേട്ടപ്പോ നിനക്ക് ഒരു ഞെട്ടൽ ങേ? നിന്റെ കട്ട ദോസ്ത് ആയിരുന്നല്ലേ അവൾ? എന്നാ കേട്ടോ അവൾ ഇപ്പൊ എന്റെ പിള്ളേരുടെ കൂടെ ആണ്. നിനക്ക് അവളാണോ അതോ എന്നോടുള്ള പ്രതികാരം ആണോ വലുത് എന്ന് ഒന്ന് ആലോചിക്ക്." ഹരി ഒന്നും മിണ്ടാൻ ആവാതെ നിന്നുപോയി.

അത് കണ്ട അസ്ലൻ അവനരുകിൽ വന്നു അവന്റെ ചെവിയോരം അവൻ മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.

"അവളെ തിരികെ വേണം എങ്കിൽ എനിക്ക് നീ ഈ കൂട്ടത്തിൽ നിന്ന് ഒരുത്തിയെ തരണം. അങ്ങനെ ഒരുത്തിയെ നീ എനിക്ക് തരുമ്പോ ഇവിടെ കൂടി നിൽക്കുന്നവർ നിന്റെ അനിയത്തി ഉൾപ്പടെ നിന്നെ ഒരു പുഴുത്ത പട്ടിയെ നോക്കും പോലെ നോക്കും.

💬 Comments

View all comments