0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 373

അതാണ് നിനക്ക് ഞാൻ കരുതി വെക്കുന്ന സമ്മാനം." അസ്ലന്റെ പകയെരിയുന്ന വാക്കുകൾ കേട്ടതും ഹരിയുടെ മുഖം വലിഞ്ഞു മുറുകി.

എല്ലാവരുടെയും മുഖത്ത് വീണ്ടും അപകടം മണക്കുന്നത് കണ്ട് അസ്ലന് തന്റെ ഉടഞ്ഞുപോയ ഊർജം തിരികെ വന്നപോലെ ആയി. അയാൾ തന്റെ കൂട്ടാളികളെ ഉണർത്താൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. തന്റെ അരയിൽ എപ്പോഴും ഉണ്ടായിരുന്ന ചെറിയ ബാഗിൽ നിന്നും അയാൾ ആന്റി ഡോസ് സിറിഞ്ചിൽ നിറച്ച് അവരിൽ ഇൻജെക്റ്റ് ചെയ്യാൻ തുടങ്ങി.

ഈ നിമിഷം അത്രയും എല്ലാവരും അവിടെ തറഞ്ഞു നിൽക്കുകയായിരുന്നു. അത് അസ്ലനെ കൂടുതൽ സന്തോഷത്തിൽ ആക്കി. അവൻ അവരെയെല്ലാം നോക്കി പലവിധ ഭീഷണികളും മുഴക്കിക്കൊണ്ട് ഇരുന്നു.

"എന്നെ തോൽപ്പിക്കാൻ നിങ്ങളുടെ ഈ പൊട്ടകിണറ്റിലെ ബുദ്ധി പോര... നീ ഒക്കെ വിചാരിച്ചാൽ എന്റെ കക്ഷത്തിലെ ഒരു രോമം പോലും പറിക്കാൻ പറ്റില്ല. പക്ഷേ നിങ്ങൾ കൊള്ളാം... എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് പറ്റിയ എതിരാളികൾ തന്നെ. പക്ഷേ എന്ത്‌ ചെയ്യാം... ആരും എന്നേക്കാൾ മുകളിൽ വരുന്നത് എനിക്ക് ഇഷ്ടമല്ല.

അതിപ്പോ സ്വന്തം തന്തയായാൽ പോലും വെട്ടി ചായ്ക്കും ഞാൻ. അത് എന്റെ ഒരു രീതി ആണ്. കുറച്ച് നേരത്തേക്ക് ആണെങ്കിലും നിങ്ങൾ എന്നെ ഒന്ന് വട്ടു തട്ടി. അതിന് നിങ്ങൾ ആരും ജീവിതത്തിൽ മറക്കാത്ത ഒരു സമ്മാനം ഞാൻ തരുന്നുണ്ട്. അതുപക്ഷെ ഇപ്പൊ ഇല്ല. നിങ്ങളെ എല്ലാം കൊന്ന് ഇവരെ കൊണ്ടുപോണം എന്നായിരുന്നു ഇവിടെ വരും വരെ എന്റെ മനസ്സിൽ. എന്നാൽ നിങ്ങളുടെ ഈ പെർഫോമൻസിന് ഞാൻ എന്തെങ്കിലും തരണ്ടേ..?

ചുമ്മാതെ അങ്ങ് നിങ്ങളെ കൊന്ന് തള്ളിയാൽ അതിൽ ഇപ്പൊ എനിക്ക് ഒരു ത്രില്ല് ഇല്ല. അത്കൊണ്ട് ഇഞ്ചിഞ്ചയി കൊല്ലാകൊല ചെയ്ത് നിങ്ങളെ തീർക്കും ഞാൻ. അതാണ് നിങ്ങൾക്ക് ഞാൻ കരുതി വെച്ചിരിക്കുന്ന ശിക്ഷ... മനസ്സിലായോടാ...?" അസ്ലൻ അലറി.

അത്ര നേരം മിണ്ടാതെ നിന്ന ജാനകിക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഹരിയുടെ പുറകിൽ നിന്നിരുന്നവൾ മുന്നോട്ട് കുതിച്ചു ഹരിയുടെ തോളിൽ ഒരു കൈ കുത്തി പൊങ്ങി പൊങ്ങി അസ്ലന്റെ മൂക്ക് നോക്കി ആഞ്ഞു ചവിട്ടി.

അപ്രതീക്ഷിതമായി കിട്ടിയ ആ

💬 Comments

View all comments