0%

Chapter Title : ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Author : Kambikathakal Read All Parts 381

ഇട്ടേച്ചും പോയെന് കണ്ടവരുടെ കെട്ടിയോന്മാരെ കൂട്ട് കിടക്കാൻ വിളിച്ചാലുണ്ടല്ലോടി ആറുവാണിച്ചി… ഓമനയുടെ തനി കൊണം നീ കാണും.."

ഓമനയുടെ തനി കൊണം കണ്ട നാട്ടുകാർ ഇതിലും കൂടുതൽ ഇനി എന്തെന്നോർത്ത് താടിയ്ക്ക് കൈ കൊടുത്തു.മഹത്തായതൊന്നും സംഭവിക്കാത്ത നിരാശയിൽ അവർ വീണ്ടും രമണിയുടെ ചായക്കടയിലേക്ക് മടങ്ങി പോയി.അവസാനം ഇറങ്ങിയത് ഞാനും അബ്‌ദുവുമാണ്. ഇറങ്ങുന്നതിനു മുമ്പ് രണ്ട് കാര്യങ്ങൾ ഞാൻ മനസിലുറപ്പിച്ചു . ആദ്യത്തേത് ഒരു സത്യാന്വേഷണം ആണ് .. മറ്റുള്ളവരുടെ കെട്ടിയോന്മാര് പോലും വിട്ട് പോകാൻ മടിക്കുന്ന നാടിന്റെ മാദകറാണിയെ എന്തിനായിരിക്കും കെട്ടിയോൻ ഇട്ടേച്ചും പോയത്.. രണ്ടാമത്തേത് പിൻതുടർച്ചവകാശം ആണ്. അമ്മാവൻ കയ്യടക്കിയ വസ്തുവിൽ അനന്തിരവനുള്ള അവകാശം.

എന്റെ സത്യാന്വേഷണം ചെന്നെത്തിയത് രമേശേട്ടന്റെ മുന്നിലാണ്. ഇതിനൊരു ഉത്തരം നൽകാൻ രമേശേട്ടനേക്കാൾ യോഗ്യൻ ഈ നാട്ടിൽ ഇല്ല..

"എന്താടാ പതിവില്ലാതെ രണ്ടും കൂടി ഇങ്ങോട്ട്..

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റെടുത്ത് കാണിക്ക വച്ച് കൊണ്ട് ഞാനും അബ്‌ദുവും ഒച്ചാനിച്ചു നിന്നു..

"ഇതെന്തിനുള്ള കൈക്കൂലിയാ "

സിഗരറ്റ് ചുണ്ടിനോടടുപ്പിച്ചു പുള്ളി പോക്കറ്റിൽ തപ്പി.. തീപ്പെട്ടി നീട്ടിപിടിച്ച അബ്ദുവിൽ ചേട്ടൻ സംതൃപ്തനായി.

"മിടുക്കൻ.."

തോളിൽ തട്ടി അഭിനന്ദിച്ചു കൊണ്ട് ഒരു പുക അകത്തേക്കെടുത്തു. ആ പുകയുടെ മറ പിടിച്ച് ഞാൻ വന്ന കാര്യം ബോധിപ്പിച്ചു..ഒരു വഷളൻ ചിരിയോടു കൂടി അയാൾ പുറകിലേക്ക് വിരിഞ്ഞിരുന്നു. താൻ എത്രയും വലിയവൻ എന്ന് അയാൾ അറിഞ്ഞിരിക്കണം.. ആ അഭിമാനത്തോട് കൂടി ഒരു പുക കൂടി അയാൾ ഉള്ളിലേക്ക് എടുത്തു. പിന്നെ  കൺപോളകളടച്ച് മുകളിലേക്ക് മുഖമുയർത്തി.ജാനകിയുടെ ഭൂത കാലത്തിലേക്കുള്ള  മടങ്ങി പോക്കാവാം അതെന്ന് ഞാനും അബ്ദുവും ഊഹിച്ചു

💬 Comments

View all comments