Chapter Title : ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]
നീല കള്ളി മുണ്ട് അരയിൽ വരിഞ്ഞു മുറുക്കി നെയ് തൊടാത്ത വയറിന്റെ കഴുത്ത് ഞെരിച്ചു. തൂങ്ങാനുള്ള വളർച്ച എത്താത്ത മുലകളെ ബ്രസീയറിനുള്ളിൽ അവൾ ബുദ്ധിമുട്ടിച്ചില്ല. കറുത്ത ബ്ലൗസ്സിനുള്ളിൽ മുലകൾ മുഴച്ചു നിന്നു. അതിനു മുകളിലായി പച്ച കരയുള്ള തോർത്തു മുണ്ട് മാറിൽ ചുറ്റി. ഉച്ചിയിലെ സൂര്യൻ കാമ പരവശനായി അവളെ ആലിംഗനം ചെയ്തു. വിയർപ്പ് ഒലിച്ചിറങ്ങി..
"മുതലാളിക്ക് ആളെ മനസ്സിലായില്ലേ.. നമ്മുടെ രാമന്റെ പെണ്ണ്.."
ഭാർഗവൻ തന്റെ ഭാഗം ഭംഗിയാക്കി.. അതുവരെ തല കുനിച്ചവളുടെ കണ്ണുകൾ ആദ്യമായി മുതലാളിയിൽ കണ്ണുടക്കി. ആ മുഖത്ത് ആരിലും കാണാത്ത ശാന്തത തളം കെട്ടി നിന്നു . ഭീകരനായ ഭാർഗവന്റെ മുതലാളി കൊടുംഭീകരൻ ആയിരിക്കുമെന്ന അവളുടെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് വട്ട കണ്ണടയിട്ട മനുഷ്യൻ പുഞ്ചിരിച്ചു..ഏതോ മായാ ലോകത്തിലേക്ക് വലിച്ചിട്ടവളെ പോലെ അവൾ നിന്നു വിയർത്തു ..
"കൈ നീട്ടൂ…"
പതിഞ്ഞ ശബ്ദത്തിൽ പോലും അധികാരം നിറഞ്ഞു നിന്നു..
നീട്ടിയ കൈ വെള്ളയിലേക്ക് കൂലിക്ക് പുറമേ അഞ്ച് രൂപ കൂടി വച്ചയാൾ കച്ചവടമുറപ്പിച്ചു.. ഒരു ചെറു നാണത്തോടെ കൈ പിന്നോട്ട് വലിച്ചവൾ ബാക്കിയുള്ളവരുടെ കൂട്ടത്തിലോട്ട് ഓടി പോയി..
"അധികം മെനക്കെടേണ്ടി വരൂല്ലെന്നാ തോന്നണേ ഭാർഗവാ.."
അവളോടി പോയ ദിക്കിൽ പാതി വഴി വരെ കണ്ണോടിച്ച് മുതലാളി ചിരിച്ചു..
"അത് പിന്നെ മുതലാളി അല്ലെ ആള്.. അല്ല ഇനി ലേശം ബുദ്ധിമുട്ടീന്ന് വച്ചാലും സാരില്ല്യ.. അതിനുള്ളത് ഉണ്ട്.."
ഭാർഗവൻ തല ചൊറിഞ്ഞു.. അതിനുള്ള പ്രതിഭലം രണ്ട് രൂപ മടിക്കുത്തിലേക്ക് തിരുകി വച്ചപ്പോൾ ഭാർഗവൻ തൃപ്തനായി..
അങ്ങനെ മാസങ്ങൾ പലതും കഴിഞ്ഞു. അഞ്ചും
💬 Comments
View all comments