0%

Chapter Title : ഓർമ്മക്കുറിപ്പുകൾ [Angel]

Author : Kambikathakal Read All Parts 149

കണ്ട്രോൾ, കണ്ട്രോൾ ആൾക്കാരുടെ മുന്നിൽ നിന്ന് കരഞ്ഞു നാണക്കേട് ആക്കണ്ട എന്ന് തലച്ചോർ പറഞ്ഞു... പക്ഷേ ഹൃദയം മനസ്സിലാക്കേണ്ട പ്രായം ഒന്നുമല്ലല്ലോ. ഒരൊറ്റ കരച്ചിൽ അങ്ങ് വെച്ച് കൊടുത്തു. ആരൊക്കെയോ വന്നു സമാധാനിപ്പിക്കുന്നുണ്ട്. അതൊന്നും നമ്മളെ ഏശുന്നപോലുമില്ല. എനിക്കിപ്പ വീട്ടിൽ പോണം എന്നെ വീട്ടിക്കൊണ്ടാക്കോ. സീൻ കോണ്ട്ര. ഞാൻ കോണ്ട്ര ആക്കി.

കരഞ്ഞു കരഞ്ഞു നേരം ഉച്ചയാക്കി. അപ്പോഴേക്കും ഞാൻ ഒരു വിധം ലെവൽ ആയിരുന്നു. ദാ പെട്ടന്ന് ടീച്ചർ വരുന്നു, എന്റെ കൈപിടിച്ച് നേരെ ആപ്പീസിലേക്ക് നടന്നു.

ദാ നിക്കുന്നു. നമ്മുടെ പിതാശ്രീ. ചത്തോന്നറിയാൻ വന്നതാണോ എന്ന ഭാവത്തിൽ ഞാൻ ഒരു നോട്ടം പാസ്സാക്കി. "അച്ചു ഇന്ന് പൊക്കോട്ടാ, നാളെ വൈകുന്നേരമേ വിടൂ, വരുമ്പോ ചോറൊക്കെ എടുത്തിട്ട് വരണം കേട്ടോ" എന്ന് ടീച്ചറിന്റെ വക ഒരു ഉപദേശം. ഒരു വലിയ തലവേദനക്ക് താൽക്കാലിക ആശ്വാസത്തിന്റെ മേമ്പൊടി ചാലിച്ച് കിട്ടി.

വീട്ടിലേക്കു പോവാൻ ബിജു ഏട്ടന്റെ ഓട്ടോയിൽ കേറുന്നേന്റെ മുന്നേ തന്നെ ഞാൻ എന്റെ ഘോരമായ പ്രസ്താവന ഇറക്കി, "ഞാൻ നാളെ വരൂല്ല, ഞാൻ വരൂല്ലാന്നു പറഞ്ഞാ വരൂല്ല." "ആഹാ, നിന്റെ കല്പന ആയിരിക്കണ്ടേ, കാണാല്ലോ നമുക്ക്. നിന്നെ കെട്ടിവലിച്ചു കൊണ്ടാവും. വെറുതെ വാശി പിടിക്കാൻ നിക്കണ്ട." അച്ഛന്റെ കൗണ്ടർ ഇടിത്തീ പോലെ എന്റെ തലയിൽ വീണു. ഞാൻ ചിണുങ്ങി "ഞാൻ പോവൂല്ല."

വീട്ടിൽ എത്തി, കരഞ്ഞു നിലവിളിച്ചു നടന്നത് കൊണ്ടും ഭയങ്കര വിശപ്പായതു കൊണ്ടും നേരെ അമ്മന്റടുത്തേക്കു ഓടി. ഇനി എന്തായാലും നാളെ നോക്കിയാ മതിയല്ലോ. ഫുഡ് അടിയും കുരുത്തക്കേടുകളും അതിനുള്ള പതിവ് അടിയും വാങ്ങിച്ചു

💬 Comments

View all comments