Chapter Title : ഓർമ്മക്കുറിപ്പുകൾ [Angel]
വരുന്നു, അച്ഛൻ പിടുത്തം ഒന്ന് അയച്ചു എന്ന് തോന്നിയ ആ നിമിഷം തന്നെ കാല് ശക്തിയിൽ ഞാനൊന്ന് കുടഞ്ഞു. കാല് എവിടെയോ പോയി തട്ടി എന്തോ വീഴുന്ന ശബ്ദം ഞാൻകേട്ടു.....
പക്ഷെ രക്ഷയില്ല, എന്നെ എങ്ങനെയൊക്കെയോ റിക്ഷക്കകത്തു കേറ്റിക്കളഞ്ഞു. ഇനി രക്ഷയില്ല, അനുസരിക്കുക തന്നെ. പോട്ട് പുല്ല് എന്ന ഭാവത്തിൽ ഞാൻ ഓട്ടോയിലിരുന്നു. നഴ്സറി എങ്കിൽ നഴ്സറി. ഇനി സീൻ ആക്കീട്ടു നോ യൂസ്. അങ്ങട് പോവുക തന്നെ.
അല്ല ഇതെന്താ കഥ, കുറേനേരമായിട്ടും ഓട്ടോ എടുക്കുന്നില്ല. ഞാൻ തല പുറത്തേക്കിട്ടു ഒന്ന് നോക്കി. ദാ ഇരിക്കുന്നു ബിജു ഏട്ടൻ വീട്ടിന്റെ മുറ്റത്ത്. നോക്കുമ്പോ ബിജു ഏട്ടന്റെ ഇടത്തെ കെ അച്ഛൻ സപ്പോർട്ട് ചെയ്തു പിടിച്ചിരിക്കുന്നതാണ്....
Recap: കൈയ്യും കാലുമിട്ടടിക്കുമ്പോ 'എവിടെയോ' കൊണ്ടെത് അങ്ങനെ എവിടെയോ ആയിരുന്നില്ല. ബിജു ഏട്ടന്റെ കൈയ്യിലായിരുന്നു ആ കനപ്പെട്ട ചവിട്ടു വീണത്...
എന്നിട്ടെന്തായി, ആ ചവിട്ടിൽ ബിജു ഏട്ടൻ താഴെ വീണു. ചവിട്ടിലും വീഴ്ചയിലും കൈക്ക് നല്ല പണി കിട്ടി. അവസാനം ബിജു ഏട്ടനെ ആശുപത്രീൽ കൊണ്ടാവാൻ വേറെ ഒരു റിക്ഷ വരേണ്ടി വന്നൂന്ന്. ശ്ശോ, എന്താല്ലേ.....
ഞാൻ പെരുത്ത് ഹാപ്പി, അന്ന് നഴ്സസറീൽ പോവേണ്ടി വന്നില്ലാന്ന്...
written by Angel.........
(a spiritual being in some religions who is believed to be a messenger of God, usually represented as having a human form with wings)
💬 Comments
View all comments