Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസം നിങ്ങടെ കാറ് ഇട്ടിരിക്കണ സ്ഥലത്ത് നിക്കണു ഒരുത്തൻ ! "
ഞാനും അമ്മയും ഞങ്ങടെ ചെക്കൻ നിക്കുന്ന ഭാഗത്തേക്ക് ഒരേസമയം നോക്കിപ്പോയി .
" MT 5 .ഒറ്റയാനാ " .
പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ഞാനും അമ്മയും വാതിൽക്കലേക്ക് നോക്കി. രണ്ട് കൈകളിലും പാത്രങ്ങളുമായി മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവതി.
" ഭാര്യയാണ്. ലീല. ഗുരുവായൂരാണ് വീട്. " . അമ്മ ലീലയെ നോക്കി ചിരിച്ചു ലീലയും . നല്ല ഭംഗിയുണ്ട് ലീലക്കും ലീലയുടെ ചിരിക്കും പിന്നെ മൊത്തത്തിലും . ഒരിക്കലും തമ്മിൽ ചേരാൻ പാടിലാത്തത്ര വൈരുദ്ധ്യങ്ങളുണ്ട് ലീലയും രാമനും തമ്മിൽ . പ്രായം തന്നെയാണ് അതിൽ പ്രധാനം.
മറ്റ് വിഭവങ്ങൾ എടുക്കാൻ രാമൻ അകത്തേക്ക് പോയി. പോയതല്ല വീശിയ കാറ്റിൽ പറന്നു പോയതാണ് എന്ന് തോന്നും . അത്ര മെലിഞ്ഞതാണ് അയാൾ . വയലറ്റ് സാറ്റിൻ നൈറ്റിയിൽ ലീല തിളങ്ങി .വിളങ്ങി.
" ഈ MT -5 എന്ന് പറഞ്ഞലെന്താ "അമ്മയുടെ സംശ്ശയം
ലീല മുന്നിൽ വെച്ച ,കൊച്ചു ഓട്ടുരുളിയിൽ നിന്ന് ചൂടുള്ള ബീഫ് ഫ്രൈ കോരി എൻ്റെ ഇലയിലേക്ക് ഇട്ടു കൊണ്ട് അമ്മ ചോദിച്ചു. ബീഫിൽ നിന്ന് കുരുമുളകിന്റെയും ജീരകത്തിന്റെയും വെളിച്ചെണ്ണയിൽ മൊരിഞ്ഞ സവാളയുടേയും തേങ്ങാക്കൊത്തിൻ്റേയും മണം പരന്നു.
" അത് ഫോറസ്റ്റ് കാര് കാട്ടാനകൾക്കിടുന്ന കോഡ് നമ്പരാണ് മേഡം " .
അമ്മ തന്റെ ഇലയിലേക്കും രണ്ട് കൈയിൽ ബീഫ് കോരിയിട്ടു. ബീഫ് അമ്മയുടെ ഒരു വീക്ക്നെസ്സ് ആണ്. എല്ലാ മലയാളികളേയും
💬 Comments
View all comments