Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
. ഒരു മണിക്കൂറും 5 മിനിറ്റും ഉണ്ട് എൻ്റെ സമയമെത്താൻ . ദൂരെ നിന്ന് ഏതോ മൃഗത്തിൻ്റെ നിലവിളി കേട്ടു.
കുരങ്ങനാ . പുലിയെ കണ്ടിട്ടാ ആ വിളി " .രാമൻ പറഞ്ഞു തീർന്നതും അകത്തുനിന്നും ലീല കയ്യിൽ ജവാനും മൂന്ന് ഗ്ലാസുകളുമായി വന്നു.
"പുലിയും ഉണ്ടോ ഇവിടെ ".അല്പം ഭയത്തോടെ ഞാൻ ചോദിച്ചു .
" മലക്കപ്പാറ റേഞ്ചീന്ന് കയറി വരുന്നതാ , ഇത് വരെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല". കുപ്പിയും ഗ്ലാസ്സുകളും മേശപ്പുറത്ത് വെച്ചുകൊണ്ട് ലീല പറഞ്ഞു. അമ്മ ജവാനെ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.
" പൊട്ടിക്കട്ടെ " രാമൻ അമ്മയേയും എന്നേയും നോക്കി ചോദിച്ചു . "പൊട്ടത്തരം ചോദിക്കാതെ .അതിനല്ലേ മാഡം കൊണ്ടുവരാൻ പറഞ്ഞത് " . അവൾ ചിരിച്ചുകൊണ്ട് രാമനെ ഒന്ന് ആക്കി. രാമൻ അമ്മയിൽ നിന്ന് കുപ്പി വാങ്ങി പൊട്ടിച്ചു . "എത്രയാ മേഡം"?
"ലാർജ് ഒഴിച്ചോ" . അമ്മ ഒരു കഷണം പൊറോട്ട ബീഫ് ഫ്രൈയും കൂട്ടി വായിലേക്കിട്ടുകൊണ്ട് പറഞ്ഞു. പിന്നെ വറുത്ത പുഴ മീനിന്റെ ഒരു കഷണം കൂടി വായിലേക്കിട്ടു .
"വെള്ളമേ ഉള്ളൂ.അതുപോരെ " ? രാമൻ ചോദിച്ചു.
" വെള്ളമേ ഉള്ളൂ എന്ന് പറഞ്ഞിട്ട് അത് പോരേന്ന് എന്ന് ചോദിച്ചാൽ എന്ത് പറയാനാ "? . ലീല വീണ്ടും ഭർത്താവിനെ കളിയാക്കി.
" വെള്ളം മതി. സത്യത്തിൽ മദ്യത്തിൽ വെള്ളം ചേർക്കരുത് . മദ്യം ലഹരി ആണ്. ആ ലഹരി വെള്ളം ചേർത്ത് നേർപ്പിക്കരുത്" . അമ്മ പറഞ്ഞു. രാമനത് ഇഷ്ടപ്പെട്ടു.
"വാസ്തവം". അയാൾ
💬 Comments
View all comments