Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
അമ്മയെ ശരിവെച്ചു.
അമ്മ പറഞ്ഞ ഈ വാചകം ഇതിനുമുമ്പ് അമ്മ ഒരിക്കൽ ആരോടോ പറഞ്ഞിട്ടുണ്ട്. ഞാൻ ഓർത്തു നോക്കി. എൻ്റെ പപ്പ ,ഡോക്ടർ മാധവൻ മരിക്കുന്ന ദിവസം രാത്രി അമ്മയും പപ്പയും ഒരുമിച്ച, മഴ പെയ്യുന്ന ആ രാത്രിയിൽ , അവർ ഒരുമിച്ച് മദ്യപിച്ച ആ രാത്രി അമ്മ പപ്പയോട് ഇതേ കാര്യം പറഞ്ഞിട്ടുണ്ട്.
അമ്മ ഗ്ലാസ്സ് എൻ്റെ നേരെ നീക്കിവെച്ചു .
" എനിക്ക് വേണ്ട. ഞാനും കഴിച്ചാൽ വണ്ടി ആര് ഓടിക്കും" ? ഞാൻ ചോദിച്ചു.
" അത് നേരാ മാഡം. " രാമൻ സപ്പോർട്ട്
" മം. ശരിയാ . ഞാനത് മറന്നു ". അമ്മ നിറഞ്ഞ ഗ്ലാസ് കൈയിലെടുത്തു കൊണ്ട് പറഞ്ഞു. ഞാൻ നോക്കുമ്പോൾ ലീല എന്നെ നോക്കി നിൽക്കുകയാണ്. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ആഗ്രഹവും ചുണ്ടിൽ ആസക്തിയുടെ തുടിപ്പും ഞാൻ തിരിച്ചറിഞ്ഞു .ഞാൻ നോട്ടം മാറ്റി.ലീല എന്നെ നോക്കികൊണ്ട് രണ്ട് കൈയും പൊക്കി മുടി അഴിച്ച് കെട്ടി . നൈറ്റിയുടെ മെഗാ സ്ലീവിൻ്റെ അടിയിലൂടെ ലീലയുടെ കക്ഷങ്ങളുടെ ഇരുളിമയും അവിടെ നിന്ന് തലനീട്ടി നോക്കുന്ന രോമങ്ങളും ഞാൻ കണ്ടു.
" ആളുകള് ഭക്ഷണം കഴിക്കണ സ്ഥലത്ത് മുടി അഴിച്ച് കെട്ടരുതെന്ന് പറഞ്ഞാൽ കേൾക്കില്ല . മെനകെട്ട പ്രവർത്തികളെ ചെയ്യു " . രാമൻ ദേഷ്യം മറച്ചുവെച്ചില്ല.
" അഴിഞ്ഞ് പോയാൽ പിന്നെ എന്താ ചെയ്യാ? നിങ്ങക്ക് ഒന്നിനും ആവാത്തതിൻ്റെ ദേഷ്യം എന്നോടാ തീർക്കണ്? " .
ഞാനും അമ്മയും അതൊന്നും കേൾക്കാത്തത് പോലെ ഇരുന്ന് ഭക്ഷണം കഴിച്ചു.
💬 Comments
View all comments