0%

Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Author : kkstories Read All Parts 685

ഇപ്പോ കമ്പനി ...അമ്മുന്റെ കൂടെയും അപ്പുന്റെ കൂടെയും എത്ര നേരം എന്ന് വച്ചാ കളിച്ചോണ്ടു ഇരിക്കുക . " അതിനെന്താ ..ഞാൻ ഉണ്ട് നിനക്ക് കമ്പനി " അവൾ ഒന്ന് ചിരിച്ചു ...അവളുടെ ഓരോ ചിരിയും അഖിലിന്റെ മനസ്സിൽ കുളിരു നിറച്ചു . അവർ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു .അവളുടെ കണ്ണിൽ നോക്കി ഇരുന്നു എത്ര കാലം വേണമെങ്കിലും സംസാരിക്കാൻ അവൻ തയ്യാർ ആയിരുന്നു . എന്നും അവർ തമ്മിൽ കശുമാവിൻ തോട്ടത്തിൽ കാണും .ഷീലയുടെ കളികളും സംസാരവും പെരുമാറ്റവും എല്ലാം അവനെ മറ്റൊരു ലോകത്തു എത്തിച്ചു .പ്രായത്തിൽ മൂത്തത് ആണെങ്കിലും അവനു അവളോട്‌ വല്ലാത്ത പ്രണയം തോന്നി . ഇത് വരെ ഒരു പെണ്ണിനോടും ഇത്ര തീവ്രമായ ഒരു പ്രണയം അവനു തോന്നിയിട്ടില്ല .ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും അവളെ കുറിച്ച് ആലോചിച്ചു കൊണ്ടായിരുന്നു .അഖിലിന് അഖിലിന്റെ മേലെ ഉള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ . ഷീലയോട് ഇഷ്ടം തുറന്നു പറയണം എന്ന് അവൻ ഉറപ്പിച്ചു ,പക്ഷെ ഷീല വയസ്സിൽ മൂത്തത് അല്ലെ ,അവൾ അത് എങ്ങനെ എടുക്കും എന്ന് ആലോചിച്ചു അഖിൽ ആകെ വിഷമിച്ചു . എങ്കിലും ഒരു അവസരം കിട്ടിയാൽ പറയാൻ തന്നെ അവൻ തീരുമാനിച്ചു . അങ്ങനെ ഇരിക്കെ ഒരു ദിവസം കുട്ടികൾ ഒളിച്ചു കളി കളിക്കുകയായിരുന്നു . ഷീലയും അഖിലും മരചുവട്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ട് ഇരിക്കുന്നു .സത്യം പറഞ്ഞാൽ അവർ തമ്മിൽ സംസാരം കുറവാണ് .ഷീല സംസാരിക്കും ഇവൻ അത് കേട്ടോണ്ട് ഇരിക്കും .ചില സമയത്തു ഒക്കെ

💬 Comments

View all comments