Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]
, അഖിൽ ആകെ തകർന്ന അവസ്ഥയിൽ എത്തി . പിന്നെ കശുമാവിൻ തോട്ടത്തിൽ ഒന്നും പോയില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മു വന്നു " ഉണ്ണിയേട്ടാ ...ഉണ്ണിയേട്ടൻ നാളെ കളിക്കാൻ വരണം എന്ന് ഷീലചേച്ചി പറഞ്ഞു " അവൾ വന്നു പറഞ്ഞു പോയി എന്ത് പിണ്ണാക്കിനു ആവോ ചെല്ലാൻ പറയുന്നേ ...സോറി പറയാൻ ആകും ..എന്നാലും ചെന്നു നോക്കാം " അടുത്ത ദിവസം അവൻ കുട്ടികളുടെ കൂടെ തോട്ടത്തിൽ പോയി ,ഷീല അവിടെ ഇരിപ്പുണ്ട് ..ഇവനെ കണ്ടപ്പോൾ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു " നീ എന്തേ രണ്ടു ദിവസം ഇങ്ങോട്ട് വരാഞ്ഞത് "
"എനിക്ക് ഒരു മൂഡ് ഉണ്ടായില്ല " അവനും കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു " നിനക്ക് എന്നോട് ഇത്ര ഇഷ്ടം ആണോ ???" അവൾ ചോദിച്ചു " അതെ ..." അവൾക്കു ചിരി വന്നു .. "ഡാ പൊട്ടാ അടുത്ത കൊല്ലം എന്റെ കല്യാണം നടത്തും വീട്ടുകാർ ..നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ മിനിമം 5 കൊല്ലം എടുക്കും...പിന്നെ നീ എങ്ങനെ എന്നെ കല്യാണം കഴിക്കും " " അതൊന്നും എനിക്കറിയില്ല ...എനിക്ക് ചേച്ചീനെ ജീവൻ ആണ് ...എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം " അവൻ മുഖത്തു നോക്കാതെ പറഞ്ഞു
" ആണോ ശരി ...എന്നാ എനിക്കും ഇഷ്ടം ആണ് " പോരെ അവൻ അവളുടെ മുഖത്ത് നോക്കി ...അവനു വിശ്വാസം ആയില്ല " ചേച്ചി എന്നെ പറ്റിക്കാൻ വെറുതെ പറയുന്നതാ " അവൻ പറഞ്ഞു " അല്ല , നീയാണ് സത്യം ..." ഇതും പറഞ്ഞു അവൾ അവനു കവിളിൽ ഒരു ഉമ്മ കൊടുത്തു .. ഒരു നിമിഷം അവന്റെ ഉള്ളിൽ മഞ്ഞു വീണ പോലെ തോന്നി ..അവന്റെ രോമങ്ങൾ എല്ലാം എണീറ്റു നിന്നു .. അന്ന് രാത്രി അവനു ഉറങ്ങാൻ സാധിച്ചില്ല വല്ലാത്തൊരു അനുഭൂതി അവനെ പിടികൂടി ...അവളുടെ ചുണ്ടിന്റെ നനവ് അവന്റെ കവിളിൽ ഇപ്പോഴും ഉണ്ടെന്നു തോന്നി .നാളത്തെ ദിവസത്തിനായി അവൻ കാത്തിരുന്നു അടുത്ത ദിവസം നേരത്തെ
💬 Comments
View all comments