Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]
രാവിലെ 11 മണി ആയിട്ടുള്ളു ,കറന്റ് ഇല്ല ,നശിച്ച ദിവസം അവൻ മനസ്സിൽ ഓർത്തു .ഒന്നും ചെയ്യാൻ ഇല്ലാതെ അവൻസിഗരറ്റ് വലിച്ചു ഇരുന്നു .അപ്പോൾ ആണ് വാതിലിൽ മുട്ട് കേൾക്കുന്നത് . അവൻ ചെന്നു വാതിൽ തുറന്നു . വാതിൽക്കൽ ഷീല ചേച്ചി ചിരിച്ചു കൊണ്ടു നിൽക്കുന്നു , അവൻ ആദ്യം ഒന്ന് പേടിച്ചു " അന്ന് തല്ലിയത് പോരാഞ്ഞു വീണ്ടും തല്ലാൻ വന്നിരിക്കുവാനോ " അവൻ മനസ്സിൽ ഓർത്തു "എന്താ കുട്ടാ വീട്ടിൽ ഒരാൾ വന്നിട്ട് കയറി ഇരിക്കാൻ പറയുന്നില്ലേ " ഷീല ചേച്ചി ചിരിച്ചു കൊണ്ടു ചോദിച്ചു അവൻ ഷീലയെ വീട്ടിൽ കയറ്റി ഇരുത്തി . മുറി നിറയെ സിഗരറ്റ് മണം , . അവൾ നോക്കി ആഷ് ട്രൈ മുഴുവൻ സിഗരറ്റ് കുറ്റികൾ നിറഞ്ഞു ഇരിക്കുന്നു . " ഇങ്ങനെ സിഗരറ്റ് വലിക്കല്ലേ കേട്ടോ ... ശരീരം കേടാകും " അവൾ പറഞ്ഞു , അവൻ ഒന്നും പറയാതെ നിന്നു അഖിൽ വേഗം അടുക്കളയിൽ പോയി അവൾക്കു കുടിക്കാൻ വെള്ളം കൊണ്ടു വന്നു കൊടുത്തു . " എന്റെ ഫ്ലാറ്റ് എങ്ങനെ കണ്ടു പിടിച്ചു " അവൻ ചോദിച്ചു " നീ അന്ന് എന്നെ ബ്ലോക്ക് ചെയ്തു അല്ലെ , നിന്നോട് ഒന്ന് സംസാരിക്കാൻ ഒരു വഴിയും ഇല്ലാതെ ആയി .അപ്പോൾ ഞാൻ അമ്മുവിനെ വിളിച്ചു അവൾ ആണ് നിന്റെ അഡ്രസ് തന്നത് " " എനിക്ക് ചേച്ചിയോട് സംസാരിക്കാൻ ധൈര്യം ഇല്ലായിരുന്നു അതാണ് ഞാൻ ബ്ലോക്ക് ചെയ്തത് ,സോറി ചേച്ചി "
💬 Comments
View all comments