Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
എവിടേം അടങ്ങി ഇരിക്കാത്ത പുതിയ ലോകവും കാഴ്ച്ചകളും എക്സ്പ്ലൊർ ചെയ്യണം എന്ന് വാശി ഉള്ള ഒരുത്തൻ..!!
ഷാരോൺ പറഞ്ഞത് പോലെ ഫോട്ടോസ് ഒന്നും കിട്ടിയിട്ടില്ല. എല്ലാം ജീവയുടെ കയ്യിൽ ആണ്. കാലങ്ങളായി നമ്മുടെ ഒഫീഷ്യൽ ഫോട്ടോ ഗ്രാഫരും അവൻ തന്നെ.
ഞാൻ അവന്റെ നമ്പർ എടുത്ത് ഡയൽ ചെയ്തു. ഒരു ഫുൾ റിംഗ് അടിച്ചു കാൾ കട്ട് ആയി.
എവിടേലും അടിച്ചു ഓഫ് ആയി കിടപ്പ് ഉണ്ടാകും നാറി. മിസ്സ് കാൾ കാണുമ്പോൾ തിരിച്ചു വിളിച്ചോളും. ജസ്റ്റിൻ തന്റെ ഫോൺ മാറ്റി വച്ച് ഡ്യൂട്ടിയിൽ ഉള്ള മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു.
ഒരുപാട് കാര്യങ്ങൾ ചെയ്ത് തീര്ക്കാൻ ഉണ്ട്. അവൻ ലാപ്ടോപ് ഓൺ ആക്കി നേരെ മുന്നിൽ ആയി വച്ചു.
സർ ഫ്രീ ആണോ ഇപ്പോ ? " പുറകിൽ മാനേജർ ആണ്.
ഈ മാസത്തെ സ്റ്റോക്ക് എത്തിയെന്ന് ആൾ വന്ന് പറഞ്ഞപ്പോൾ ആണ് ജസ്റ്റിന്റെ ശ്രെദ്ധ അങ്ങോട്ട് തിരിയുന്നത്.
താൻ എത്തിയേക്കാം എന്ന നിർദേശം നൽകി അവൻ ചെയ്ത് കൊണ്ടിരുന്നതിൽ തന്നെ ശ്രെദ്ധ കൊടുത്തു.
സമയം ഓടി കൊണ്ടെ ഇരുന്നു.. വെയിൽ മങ്ങി തുടങ്ങിയിരിക്കുന്നു..
കുറച്ചു അധിക സമയം ഉള്ളിൽ ചില വഴിച്ചത് കൊണ്ട് ഒന്ന് കത്തിക്കാനും ചായ കുടിക്കാനും വേണ്ടി ആയി ജസ്റ്റിൻ പുറത്തേക്ക് ഇറങ്ങി. ഉച്ചക്ക് ശേഷം ഇത് പതിവ് ഉള്ളത് ആണ്.
ഒരു മഴക്ക് ഉള്ള തുടക്കം എന്നോണം തണുത്ത കാറ്റ് വീശി കൊണ്ടിരിക്കുന്നു... അത് പരിണമിച്ചു മെല്ലെ മെല്ലെ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു. ചായ കയ്യിൽ കിട്ടിയതും അവൻ തന്റെ കയ്യിൽ
💬 Comments
View all comments