Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
ഒന്നും പറഞ്ഞില്ല പക്ഷെ അയാക്ക് എന്നെ നേരിട്ട് കണ്ട് സംസാരിക്കാൻ ഉണ്ടെന്ന്. നാളെ കാണാൻ നിക്കാാ.. "
ജസ്റ്റിൻ പറഞ്ഞു തീർത്തതും അനഘയുടെ ശരീരം നടുങ്ങാൻ തുടങ്ങി..എ സി യുടെ തണുപ്പിലും അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി.
എന്തിനാണായാൾ ഇച്ചായനെ കാണാൻ
പറഞ്ഞിരിക്കുന്നത്..?? അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഒരെ സമയം ഉയർന്നു.. ഒരു പക്ഷേ ഇനി എന്തെങ്കിലും അതെ പറ്റി സംസാരം ഉണ്ടാകുമോ ??
അത് ഓർത്തപ്പോൾ തന്നെ അവളുടെ മനസ്സിൽ ഭയം നിറയാൻ തുടങ്ങി..
" ഇച്ചായൻ എന്നിട്ടു അയാളെ കാണാൻ പോവുന്നുണ്ടോ ??..ഇച്ചാ.. ഇച്ചാ.. "
അവൾ ഉടനെ ചോദ്യമെറിഞ്ഞു എങ്കിലും ജസ്റ്റിൻ ഉറങ്ങിയിരുന്നു.
ആ സംസാരത്തിന് ശേഷം അവളുടെ മനസ്സ് ആകേ കലുഷിതമായിരുന്നു.. എന്തോ സംഭവിക്കാൻ പോകുന്നു.. എന്നുളള ആശങ്ക ഉദിച്ചുയരാൻ തുടങ്ങി..!!!
എത്രയും പെട്ടെന്ന് ജീവയെ കാണണം..
ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം..
അവൾ ജസ്റ്റിനെ മെല്ലെ ചെരിച്ചു കിടത്തി.. ഉറങ്ങി എന്ന് ഉറപ്പിച്ച ശേഷം അവനെ ബ്ലാങ്കറ്റ് എടുത്ത് പുതപ്പിച്ചു. വാതിൽ ചാരി ശബ്ദമുണ്ടാക്കാതെ അടുക്കള വഴി പുറത്ത് ഇറങ്ങി കാർ പോർച്ചിലേക്ക് നടന്നു.
💬 Comments
View all comments