Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]
വന്ന ബോധത്തിൽ ജസ്റ്റിൻ ഹെഡ്സെറ്റ് കണക്ട് ചെയ്ത് ചെവിയിൽ വച്ചു.
താഴെ കുത്തിയോഴുകുന്ന പുഴ.. അതിന്റെ ശബ്ദം നേരിയ രീതിയിൽ കേൾക്കാം..
അവിടേക്ക് വ്യൂ കിട്ടുന്ന രീതിയിൽ അറേഞ്ച് ചെയ്തിരിക്കുന്ന മരത്തിന്റെ ബെഞ്ചിൽ ജീവ ഇരിക്കുന്നു.. !
ആ തണുപ്പിനെ പ്രതിരോധിക്കാൻ എന്ന വണ്ണം അവന്റെ വശങ്ങളിൽ വോഡ്ക കുപ്പിയും ഗ്ലാസും കൈകളിൽ എരിയുന്ന സിഗരറ്റും കാണാം.. അവിടേക്ക് പതിയെ പടികൾ ഇറങ്ങി വരുന്ന അനഘ..!!!! തന്റെ ഭാര്യ...!!
ഒന്ന് അനങ്ങി ഇരുന്ന ശേഷം ജസ്റ്റിൻ അവരുടെ സംസാരം ശ്രെദ്ധയോടെ നിരീക്ഷിക്കാൻ തുടങ്ങി.
ജീവയുടെ അടുത്തേക്ക് നടന്ന് വരുന്ന തന്റെ ഭാര്യയിൽ ആയി അവന്റെ ശ്രദ്ധ മുഴുവൻ.
ജീവ തിരിഞ്ഞ് അനഘയെ കണ്ടതും അവൾ സൗഹൃദത്തോടെ ചിരിച്ചു.
" ഒറ്റക്ക് ഇരിക്കുന്നവർക്ക് ശല്യമായൊ "
അവൾ കൈകൾ പിണച്ചു കെട്ടി അവന് പുറകിൽ ആയി നിന്നു.
" ഉറക്കമില്ലെടോ തനിക്ക്..!! രാത്രി തന്നെ ഇറങ്ങി നടക്കണേ ? "
അവളെ കണ്ടതും സിഗരറ്റ് അകത്തി പിടിച്ചു ജീവ നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു.
" അതെന്നാ.. പെണ്ണുങ്ങൾക്ക് ഒറ്റക്ക് ഇറങ്ങാൻ പാടില്ലേ.. ? "
അവളും തിരികെ മറു ചോദ്യം തൊടുത്തു.
അനഘയുടെ ചോദ്യത്തിന് ഉച്ചത്തിൽ ഉള്ള ചിരി മാത്രം ആണ് ജീവ മറുപടി നൽകിയത്.
" പറഞ്ഞ പോലെ ജീവക്കും ഉറക്കമില്ലേ..? സമയം ഒരുപാട് ആയല്ലോ " തണുപ്പിൽ അവൾ കൈകൾ കൂട്ടി തിരുമ്മി കൊണ്ടിരുന്നു.
" ആയിട്ടില്ല..!! കിടക്കുന്നതിന് മുന്നേ ഈ നിശയുടെ സൗന്ദര്യം ഒന്ന് ആസ്വദിക്കാം എന്ന് കരുതി... " ജീവ മറുപടി പറഞ്ഞു.
💬 Comments
View all comments