Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]
!! നിനക്ക് എന്നോട് ഒന്നുമില്ലാലെ ശരി..!!! "
അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
പിന്നെ വീണ്ടും തുടർന്നു.
" ശരി ഞാൻ വാക്ക് പറയാണ്.... നിനക്ക് എന്നോട് ഒരു തരി ഇഷ്ടം പോലും ഇതുവരെ തോന്നിയിട്ടില്ല എങ്കിൽ.. ഈ നിമിഷം ഈ വാതിൽ കടന്ന് നിനക്ക് പോകാം...!! പിന്നീട് ഒരിക്കലും നിന്റെ ജീവിതത്തിൽ ജീവ വരില്ല എന്നെ നിനക്ക് വിശ്വസിക്കാം "
അവൻ അതും പറഞ്ഞു പുറകോട്ട് മാറി അവൾക്ക് വഴി ഒരുക്കി നിന്നു.
അനഘ അവനെ കണ്ണ് മിഴിച്ചു നോക്കി നിന്നു ഇത്തരത്തിൽ പെട്ടെന്ന് ഒരു തീരുമാനം അവൾ
പ്രതീക്ഷിച്ചിരുന്നില്ല.
" ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയി വല്ലാതെ ആഗ്രഹിച്ചു പോയി പക്ഷേ നീ പറഞ്ഞ പോലെ
സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലേ എല്ലാവരും ആഗ്രഹിക്കാ.. നിനക്ക് പോകാം അനഘ ഇനി ഒരിക്കലും നീ ജീവയെ കാണില്ല "
അവൻ അവൾക്ക് പുറം തിരിഞ്ഞു നിന്നു.
വീണ്ടും നിശബ്ദമായ നിമിഷങ്ങൾ.. അതിനെ ബേധിച്ചു കൊണ്ട് അവൾ ബാഗ് എടുത്ത് പുറത്തേക്ക് നടക്കാൻ ഒരുങ്ങി..
പുറകിൽ കാൽ പെരുമാറ്റം കേട്ടെങ്കിലും ജീവ തിരിഞ്ഞ് നോക്കിയില്ല..
അവൾ പതിയെ വാതിലിന് അടുത്തേക്ക് നടന്നു കാലുകൾക്ക് വല്ലാത്ത ഭാരം പോലെ ഓരോ സ്റ്റെപ്പും എണ്ണി എന്ന പോലെ അനഘ മുന്നോട്ട് തന്നെ നടന്നു.
" ബൈ ജീവാ.. ഞാൻ പോകുന്നു.. "
അവൾ പതിയെ വാതിൽ കടന്ന് പോയി..
ജീവയുടെ നെഞ്ചിൽ മുഴങ്ങി കൊണ്ടിരുന്ന
പെരുമ്പറ പതിയെ സാവധാനമായി.. !!
അവൾ പോയിരിക്കുന്നു..!!!!
നെഞ്ചിടിപ്പ് പതിയെ പഴയ താളത്തിൽ ആകുന്നത് ജീവ
💬 Comments
View all comments