Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]
ഉണ്ടാവണം "
വിറക്കുന്ന കൈകൾ ചൂണ്ടി കൊണ്ട് ജീവ അവന് താക്കീത് നൽകി.
ഭയത്തോടെ തല കുലുക്കിയ ശേഷം ജോയൽ അവിടെ നിന്നും പുറത്തേക്ക് പോയി.
"നീ എന്തിനാ ജീവാ.. ഇങ്ങോട്ട് വന്നത് ? "
അനഘ ചെറിയ പേടിയോടെ ഓടി പോയി വാതിൽ അടച്ചു.
" നീ എന്താ അനു ഞാൻ അയച്ച രണ്ടാമത്തെ വോയിസ് കേൾക്കാഞ്ഞേ..? ഞാൻ പറഞ്ഞിരുന്നല്ലോ ഇങ്ങോട്ട് വരുമെന്ന് "
" കർത്താവേ ആരേലും കണ്ടെങ്കിൽ പിന്നെ അത് മതി ഇച്ചായൻ അറിയാൻ.. അല്ലേൽ തന്നെ ഇവിടെ മൊത്തം സദാചാര പട്ടികൾ ആണ് "
അവൾ കൈ നഖം കടിച്ചു കൊണ്ടിരുന്നു..
വല്ലാത്ത ടെൻഷനിൽ ആയിരുന്നു അനഘ.
" ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു..!! ഇപ്പോൾ സമയത്ത് രക്ഷിച്ചത് ആണോ ഞാൻ ചെയ്ത കുറ്റം ? "
" അതല്ല.. ജീവാ ഞാൻ ഉദ്ദേശിച്ചത് "
" അല്ലേലും നിനക്ക് തോന്നുമ്പോൾ മാത്രമല്ലെ
എന്നെ ആവശ്യമുള്ളു അല്ലാത്തപ്പോൾ ഞാൻ വെറും മൈ.. കോപ്പ് ഞാൻ ഒന്നും പറയുന്നില്ല..!! "
അവൻ കലിപ്പൊടെ പല്ലിറുമ്മി കൊണ്ടിരുന്നു.
കുറച്ചു നേരം അവർ രണ്ട് പേരും മിണ്ടിയില്ല
അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു.. ഫാൻ കറങുന്ന ചെറിയ ശബ്ദം മാത്രം നേർത്ത രീതിയിൽ കേൾക്കുന്നുണ്ടായിരുന്നു.
" ജീവാ നമുക്ക് ഇത് നിർത്താടാ.. എനിക്ക് മടുത്തു ഇങ്ങനെ പേടിച്ചു പേടിച്ച്.."
അവളുടെ ഭാവം ഭയത്തിൽ നിന്നും തേങ്ങലിലെക് മാറി.
" ഞാൻ അല്ലേ അനഘ നിന്റെ പ്രശ്നം.. ഞാൻ മാത്രമല്ലെ നിന്റെ ഭയത്തിനും വിഷമങ്ങൾക്കും കാരണം..
💬 Comments
View all comments