Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]
ശബ്ദം കേട്ട് അവർ രണ്ട് പേരും ഒരു പോലെ ഞെട്ടി..!!!
പുറകിൽ നിൽക്കുന്ന വ്യക്തിയെ കണ്ടതും
ഭയത്തോടെ ജോയൽ പുറകോട്ട് മാറി..
കണ്ണുകൾ ചുവന്ന് കൈകൾ മുഷ്ടി ചുരുട്ടി
വിറക്കുകയായിരുന്നു ജീവ..!!!!
അവന്റെ ചുരുട്ടി പിടിച്ച കൈകളിൽ ഞരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു..
പല്ല് ഞെരിച്ച് ആക്രമിക്കാൻ തയ്യാർ എടുക്കുന്ന ചീറ്റ പുലിയെ പോലെ അവൻ മുരണ്ട് കൊണ്ട് ജോയലിന്റെ നേർക്ക് പാഞ്ഞ് അടുത്തു.
" ജീവാ സ്റ്റോപ്.. സ്റ്റോപ് എന്നെ നോക്ക്..
എന്റെ മുഖത്ത് നോക്ക് "
പെട്ടെന്ന് തന്നെ അനഘ അവർക്ക് ഇടയിലെക്ക് കയറി.
" ജീവ ലീവ് ഇറ്റ്.. പ്ലീസ് സീൻ ഉണ്ടാക്കല്ലെ "
ജീവയുടെ മുഖത്തു അവൾ തന്റെ കൈകൾ ചേർത്തു.. അപ്പോഴും അവൻ ജോയലിനെ നോക്കി ചീറി കൊണ്ടിരിക്കുകയായിരുന്നു.
" എയ് കൂൾ മാൻ നത്തിംങ് ഹാപ്പൻഡ് "
ജോയൽ അവന്റെ രണ്ട് കൈകളും ഉയർത്തി മൊത്തമായി പുറകിലേക്ക് മാറി.
സ്നേഹിക്കുന്നവർക്ക് വേണ്ടി ഏതറ്റം വരെ പോകാനും മടി ഇല്ലാത്ത ഒരു സൈക്കോ ആണ് ജീവ എന്ന് ജോയലിന് നന്നായി അറിയാമായിരുന്നു..
പൊതുവെ ഒറ്റ ബുദ്ധി ആയ ജീവയോട് നേർക്ക് നേർ ഏറ്റ് മുട്ടുന്നത് മഹാ മണ്ടത്തരം ആണെന്ന് മനസിലാക്കിയ അവൻ അവിടെ നിന്നും വലിഞ്ഞു.
" ജോയൽ ഒരു നിമിഷം "
" എന്താ.. എന്താ ജീവാ ? "
ജീവയുടെ വിളി കേട്ട് അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.
" അനഘയുടെ നിഴൽ പോലും നീ ഇനി നോക്കി എന്നറിഞ്ഞാൽ ഞാൻ നിന്നെ തേടി വരും... അത് മനസ്സിൽ
💬 Comments
View all comments