0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]

Author : Adheera Read All Parts 5.3K

!!

ലേറ്റ് ആകുമെന്ന കാര്യം ഇച്ചായനെ വിളിച്ചു പറയാൻ ആയി അവൾ ഫോൺ എടുത്ത് പുറത്തേക്ക് മാറി.. ജസ്റ്റിന്റെ നമ്പർ ഡയൽ ചെയ്തു.

" ഹേലോ ഇച്ചായാ.. എന്നാ പരുപാടി "
കാൾ കാണക്റ്റ് ആയതും അവൾ സംസാരിച്ചു തുടങ്ങി.

" ഞാൻ ഇവിടെ അടുത്ത് ഒരു കടയിൽ വന്നതാ എന്നാടി "

" ഞാൻ രാവിലെ എഴുന്നേൽപ്പികണ്ടാന്ന് കരുതി ആണ് പറയാണ്ടേ പോന്നെ..!!
പിന്നെ ഇവിടെ വന്നപ്പോൾ ആകേ തിരക്ക് ആയി പോയി, ഇച്ചാ കഴിച്ചാരുന്നോ ? "
ജസ്റ്റിന്റെ സംസാരത്തിൽ മാറ്റമൊന്നുമില്ല എന്നത് അനഘക്ക് കൂടുതൽ ആശ്വാസം നൽകിയിരുന്നു.

" ആടി ഞാൻ രാവിലെ തന്നെ കഴിച്ചാരുന്നു..!!
പെണ്ണെ നീ ചുമ്മാ വിളിച്ചേ ആണോ ? "

" ആം ഞാൻ ചുമ്മ ഇരുന്നപ്പൊ വിളിച്ചു നോക്കിയതാ എന്നാ ഇച്ചായൻ തിരക്കാണോ ? "
അനഘ താൻ പറയാൻ വന്ന കാര്യം മനസ്സിൽ നിർത്തി.

" ആം ചെറിയ തിരക്ക് ആണ് പെണ്ണെ.. !!
ഞാൻ നിന്നെ ഫ്രീ ആയിട്ട് തിരിച്ചു വിളിച്ചാ മതിയൊ ? "
" ആം ഫ്രീ ആവുമ്പോൾ വിളിക്ക് "
അവൾ ഫോൺ കട്ട് ചെയ്ത് ബാഗിൽ ഇട്ടു..
അവന്റെ തിരക്ക് സമയം ആയത് കൊണ്ട് കുറച്ച് കഴിയുമ്പോൾ ഒന്നൂടി വിളിച്ചു നോക്കാം എന്ന തീരുമാനത്തോടെ...

സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ഏകദേശം 4 മണിയോട് കൂടി അനഘയുടെ പേഷ്യന്റ്സ് ഒന്ന് ഒതുങ്ങി.. അത് കൊണ്ട് തന്നെ ടീ ബ്രേക്കിനായി അവൾ പുറത്തേക്ക് ഇറങ്ങി.

കാർമേഘങ്ങൾ ഉരുണ്ട് വാനം

💬 Comments

View all comments