0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]

Author : Adheera Read All Parts 5.3K

മഴക്ക് ഉള്ള വരവ് അറിയിച്ചു.. രണ്ട് നില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും താഴെ അങ്ങാടി കാഴ്ചകൾ അവൾ കുറച്ചു നേരം നോക്കി നിന്നു.

കയ്യിൽ ചായ കപ്പുമായി അവൾ ചുറ്റുപാടും ഉള്ള ലോകരെ നിരീക്ഷിച്ചു...
ജീവിക്കാൻ വേണ്ടി നേട്ടോട്ടം ഓടുന്ന ഒരുപാട് ജീവിതങ്ങൾ.. ലക്ഷ്യങ്ങളെ തേടിയുള്ള ഒരുപാട് യാത്രകൾ

എല്ലാം കൊണ്ടും അപരിചിതർ ആണെങ്കിലും പരസ്പരം സ്നേഹത്തോടെയും പരിചയത്തോടെയും പെരുമാറുന്ന നൂറ് കണക്കിന് ആളുകൾ.....
അവൾ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു.

ഫോണിൽ ജീവയുടെ 2 മിസ്ഡ് കാൾ കണ്ടെങ്കിലും അനഘ തിരിച്ചു വിളിക്കാൻ പോയില്ല.
നെറ്റ് ഓൺ ആക്കിയതും ജീവയുടെ മെസ്സേജുകൾ പുറകെ പുറകെ വന്ന് തുടങ്ങി..
അതിൽ കഴിച്ചോ..? കുടിച്ചോ തുടങ്ങിയ മെസ്സേജുകൾ അവൾ മുഴുവനായി ഒഴിവാക്കി വിട്ടു.

അവസാനം വന്ന് കിടക്കുന്ന രണ്ട് വോയ്‌സ് മെസ്സേജ് കണ്ടതും അവളുടെ ഉള്ളിൽ സ്വാഭാവികമായ ടെൻഷൻ നിറഞ്ഞു.
ആദ്യത്തെ മെസേജ് അവൾ തുറന്ന് ചെവിയോട് അടുപ്പിച്ചു.
' അനു.. ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു..
നിന്നെ കിട്ടിയില്ല.. ഞാൻ ഇവനിംഗ് ഫ്രീ ആണ്
നീ എപ്പോളാ ഇറങ്ങാ.. അല്ലെങ്കിൽ എന്നെ തിരിച്ചു വിളിക്കാമോ ?
അതോടെ വോയ്‌സ് അവസാനിച്ചു.

" അനഘാ.. ഒന്ന് വരാമോ ? "
പുറകിൽ നിന്നും മെർലിൻ വിളിച്ചു.
രണ്ടാമത്തെ വോയിസ് നോക്കാൻ നിൽക്കാതെ അവൾ മെർലിന്റെ അടുത്തേക്ക് നടന്നു.

" എന്താടോ.. ? "
" അനഘ എനിക്ക് ഒരു ഹെൽപ്പ് വേണം.. ഞാൻ ഇവെനിംഗ് നില്കുന്നില്ല.. കുറച്ചു അർജന്റ് പരുപാടിസ് ഉണ്ട് എനിക്ക് പകരം ജോയൽ നിൽക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്

💬 Comments

View all comments