0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]

Author : Adheera Read All Parts 5.3K

"
മെർലിൻ ജോയലിന്റെ പേര് പറഞ്ഞതും അനഘ ഒന്ന് ഞെട്ടി..! അല്ലെങ്കിൽ തന്നെ അവനെ കൊണ്ട് ശല്യം ആണ്.

" അല്ല മെർലിൻ ഇതിലിപ്പോൾ ഞാൻ എന്താ ചെയ്യണ്ടേ ? "
അനഘ സംശയം മറച്ചു വച്ചില്ല.

" താൻ ഒന്നും ചെയ്യണ്ട മെയിൽ സ്റ്റാഫിനെ ഇടുന്നത് കൊണ്ട് തനിക്ക് ഇഷ്യൂ ഒന്നും ഇല്ലാന്ന് തന്റെ അടുത്ത്,.... സാർ ഒന്ന് കൺഫോം ചെയ്യാൻ പറഞ്ഞു അതാ... നീ ഒക്കേ അല്ലേ ?? കുഴപ്പൊന്നുല്ലാലൊ ? "

" ഉണ്ടെങ്കിലും വേറെ വഴി ഇല്ലാലോ ഇട്സ് ഒക്കെ ഐ വിൽ മാനേജ് ഇറ്റ് "
അനഘ അവൾക്ക് സമ്മതം അറിയിച്ചു.

പെട്ടെന്ന് ആണ് ലേറ്റ് ആവുമെന്ന് കാര്യം ഇച്ചായനോട് വിളിച്ചു പറഞ്ഞില്ലാലോ എന്നവൾ ഓർക്കുന്നത്.

അവൾ ജസ്റ്റിന്റെ നമ്പർ ഡയൽ ചെയ്തു..
ഫോൺ റിംഗ് ചെയ്ത് തുടങ്ങിയതും
അവൻ കാൾ അറ്റൻഡ് ചെയ്തു.

" ആ പറയെടി.."

" ഇച്ചാ ഞാൻ ഇന്ന് വൈകിയെ ഇറങ്ങു. പേഷ്യന്റ്സ് ഉണ്ട്.. അത് പറയാനാ വിളിച്ചേ.."

" ആം ശരി നീ ഇറങ്ങീട്ട് വിളിക്ക് "
അപ്പുറത്ത് പെട്ടെന്ന് കാൾ കട്ട് ആയി. അനഘ ഫോൺ മാറ്റി കയ്യിൽ പിടിച്ചു കുറച്ചു സമയം ആലോചിച്ചു നിന്നു...!!

കൂടുതൽ സമയം വർക്ക് ചെയ്യുന്നത് പ്രശ്നമല്ല
പക്ഷേ ആ വൃത്തി കെട്ടവന്റെ കൂടെ നിക്കണം എന്നൊർത്തതും അവൾക്ക് ചെറിയ ദേഷ്യവും
സാങ്കടവും വന്നു.

' നിൽക്കാം എന്ന് സമ്മതിക്കണ്ടായിരുന്നു ' എന്ന് മനസ്സിൽ ആരോ പറയുമ്പോലെ..

പൊതുവെ ഇരു നിറത്തിൽ തടിച്ച ശരീര പ്രകൃതമുള്ള

💬 Comments

View all comments