0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]

Author : Adheera Read All Parts 5.3K

ആളാണ് ജോയൽ.. ക്ലീൻ ഷേവ് ചെയ്ത് വൃത്തിയാക്കി വച്ചിരിക്കുന്ന മുഖവും അൽപ്പം ചാടിയ വയറും ചിരിക്കുമ്പോൾ തെളിയുന്ന മുൻ നിര പല്ലുകൾ..

പെണ്ണുങ്ങളോട് ഉള്ള അവന്റെ താൽപ്പര്യം പൊതുവെ ക്ലിനികിൽ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ ആയിരുന്നു.

ജോയൽ വിവാഹിതൻ ആയിരുന്നു എങ്കിലും ഭാര്യ ഇപ്പോൾ കൂടെ ഇല്ല..!!
പല ഗോസ്സിപ്പ് കളും കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ കേട്ടത് അവന്റെ പെണ്ണുങ്ങളോട് ഉള്ള ആർത്തി കൊണ്ട് ഭാര്യ ഇട്ടിട്ട് പോയി എന്നതാണ്.

" അനഘ ഞാൻ ഇറങ്ങാണ് ട്ടോ ആൻഡ് താങ്ക്സ് ഡിയർ "
മെർലിന്റെ ശബ്ദം അനഘയെ ചിന്തയിൽ നിന്നും ഉണർത്തി എല്ലാവരും പോയിരിക്കുന്നു
അവൾ പതിയെ ക്യാബിനിലേക്ക് കയറി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു..

ജോയലിനൊപ്പം ഒരു പേഷ്യന്റ് ഉണ്ട്.. അവൾ പതിയെ റിസപ്ഷനിലെക്ക് നോക്കി അവിടെ രണ്ട് പേർ വെയ്റ്റിങ് ഉണ്ട് സമാധാനം തനിച്ചല്ല..!!

കോട്ട് ധരിച്ചു.. ഡ്യൂട്ടി മാസ്ക്ക് വച്ചു അവൾ തയ്യാറയി.. വെയ്റ്റിംഗിൽ നിന്നും ഒരു പേഷ്യന്റിനെ വിളിച്ചു തന്റെ ജോലിയിലേക്ക് തിരിഞ്ഞൂ..........!!!!

സായാഹ്നത്തിലെക്ക് അടുത്ത് കൊണ്ടിരുന്നത് അറിയിക്കുമെന്നോണം മഴ പെയ്തോഴിഞ്ഞ
വാനം ചുവന്ന് തുടങ്ങിയിരുന്നു...!!
അസ്തമയത്തിന്റെ ഭംഗി എടുത്ത് അറിയിക്കുന്ന ചെമ്മാനം...

സമയം 6.30 മണി കഴിഞ്ഞിരിക്കൂന്നു.. പറഞ്ഞതിനേക്കാൾ കൂടുതൽ സമയം അവർക്ക് നിൽക്കേണ്ടി വന്നു.
സമയം അതിക്രെമിച്ചെങ്കിലും അനഘയുടെ പേഷ്യന്റ്സ് എല്ലാം തന്നെ അവൾ അറ്റൻഡ് ചെയ്ത് തീർത്തിരുന്നു.
തുടർച്ചയായ ഡ്യൂട്ടി ഷീണം കൊണ്ട് തന്നെ ദീർഘ ശ്വാസം എടുക്കാൻ ആയി അവൾ AC റൂമിൽ നിന്നും പുറത്തേക്ക് വന്നു

രണ്ടാം നിലയുടെ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കിയപ്പോൾ പരിചയമുള്ള

💬 Comments

View all comments