0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 3908

പോയി.

അന്നത്തെ  ജോലി കഴിഞ്ഞ് അവൾ നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു. ജീവയോട്  കുറച്ചു ദിവസം കൂടി  ഇതേപോലെ പോകാമെന്ന് പറഞ്ഞിരുന്നെങ്കിലും അനഘക്ക് ഉള്ളിൽ  ഭയം ഉണ്ടായിരുന്നു..!!

  എന്തൊക്കെയോ  സംഭവിക്കാൻ പോകുന്നത് പോലെ..??

വൈകുന്നേരത്തെ പതിവു കാര്യങ്ങൾ കഴിഞ്ഞ് ഫോൺ എടുത്തതും വാട്സ് ആപ്പിൽ അലോറിക്ക ട്രിപ്പ്  എന്ന പേരിൽ ഒരു പുതിയ ഗ്രൂപ്പ് ക്രിയേറ്റ് ആയി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു.

തങ്ങൾ അഞ്ചു പേര് മാത്രമുള്ള ഒരു ഗ്രൂപ്പ് ജസ്റ്റിൻ വരുമ്പോൾ അതിനെ പറ്റി ചോദിക്കണമെന്ന് അവൾ ഉറപ്പിച്ചിരുന്നു.

ഏകദേശം 7 മണിയോടെ അടുത്ത്  ജസ്റ്റിൻ വീട്ടിലെത്തി പതിവ് പോലെ  ബാഗ് വെച്ച് കുളിയും കഴിഞ്ഞ് ബാത്ത് റൂമിൽ  നിന്ന് ഇറങ്ങിയതും  അനഘ അവനെ കാത്തുനിൽക്കുന്നുണ്ടായിരുന്നു...!!

" ഇച്ചായ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു..??

" ട്രിപ്പിനെ പറ്റി അല്ലേ...?? " അവന്റെ മറു ചോദ്യം.

" അതെ എന്നോട് ഒരു വാക്ക് പറഞ്ഞിട്ടില്ലായിരുന്നല്ലോ..!! "

" എടി അത് പെട്ടെന്ന് തീരുമാനിച്ചതാണ് അതിനു മുന്നേ ഞാൻ ജീവയോടും ഷാരോണിനൊടും ഒക്കേ  സംസാരിച്ചിരുന്നു അവർക്കെല്ലാം ഒക്കെയാണ്... പിന്നേ  നിൻറെ അടുത്ത് ഒരു സർപ്രൈസ് പോലെ പറയണം എന്നാണ് ഞാൻ കരുതിയിരുന്നത്... അതിനു മുന്നേ അവർ വാട്സാപ്പിൽ ഗ്രൂപ്പ്  ക്രിയേറ്റ് ചെയ്തു..!! " അവൻ തല തുവർത്തുന്നതിടയിൽ ആണ് സസാരിച്ചു കൊണ്ടിരുന്നത്.

"ഇതെന്താ ഇച്ചായ... പെട്ടെന്ന് ഒരു ഗ്രൂപ്പും ട്രിപ്പും എല്ലാം...? നമ്മൾ ഒന്ന്  പോയി കുറച്ചു സമയമെല്ലെ  ആയിട്ടുള്ളൂ...!!  അതും എന്തിനാ അവിടേക്ക് തന്നെ പോകുന്നത് മറ്റൊരിടം നോക്കിക്കൂടെ..?? " അവളുടെ  സംസാരത്തിൽ  ചെറിയ അസ്വസ്ഥത നിറഞ്ഞിരുന്നു.

ഇച്ചായൻ  എന്തൊക്കെയോ പ്ലാൻ ചെയ്തിരിക്കുന്നത് പോലെ അവളുടെ മനസ്സിൽ തോന്നി.

" എടീ അത് നൈസല്ലേ...? അന്ന് പോയപ്പോൾ നമ്മൾ എല്ലാവരും എൻജോയ് ചെയ്തില്ലെ..? അതുകൊണ്ട് അവിടെ നിക്കാം എന്ന് വച്ചു..!!  എന്താ നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ..? "

"ഇല്ല എനിക്ക് പ്രശ്നമൊന്നുമില്ല..!!  എന്നാലും എന്നോട് പറയാതെ മറ്റുള്ളവർ പറഞ്ഞ്  അറിയണമെന്ന് കണ്ടപ്പോൾ ഒരു ദേഷ്യം പിന്നെ കുറച്ച് സങ്കടവും..!! " അനഘ അവളുടെ സങ്കടം മറച്ചു വച്ചില്ല.

"അതുകൊണ്ടല്ല പെണ്ണെ..

💬 Comments

View all comments