0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 3910

ഞാൻ നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി..!!  നീ ഇത്രയും നാൾ ജോലിയുടെ ടെൻഷനിൽ അല്ലേ നമുക്ക് കുറച്ചു ദിവസം പോയി അടിച്ചുപൊളിക്കാം...  നീ ലീവ് ഓക്കേ ഒന്ന് സെറ്റാക്ക് " ജസ്റ്റിൻ അടുത്തു  വന്ന് അവളെ കെട്ടിപ്പിടിച്ചു ശേഷം കവിളിൽ കുടി കൈ തലോടിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു.

" ഇച്ചായന്റെ   ഇഷ്ടം..!!  നമുക്ക് പോകാം.. ഞാൻ പോയി  ചോറ് എടുത്ത് വക്കാം "  അനഘ അതും പറഞ്ഞ് ഹാളിലേക്ക് പോയി.

അതേസമയം ജസ്റ്റിന്റെ  മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു ഇതുവരെ പ്ലാൻ ചെയ്തപ്പോൾ പോലെ  തന്നെ കാര്യങ്ങൾ പോകുന്നു...!!!

ഡിന്നർ കഴിക്കുന്നതിനിടയിൽ അവർ അന്നത്തെ കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു പതിവുപോലെ ജീവയുടെ  പാർട്ട് ഒഴിവാക്കി ബാക്കി എല്ലാ കാര്യങ്ങളും അനഘ സംസാരിച്ചു..!!

ജസ്റ്റിൻ എല്ലാം  കേട്ടുകൊണ്ടിരുന്നു പിന്നെ സൂപ്പർമാർക്കറ്റിലെ ചില കാര്യങ്ങൾ ജസ്റ്റിനും  സംസാരിച്ചു.. പതിവുപോലെ ഡിന്നറിനു ശേഷം  ജസ്റ്റിൻ സിഗരറ്റ് വലിക്കാനായി പുറത്തേക്കിറങ്ങി...


അതെ സമയം ഫോൺ എടുത്തു നോക്കിയ അനഘ ജീവയുടെ മിസ്കോൾ കണ്ടു.. ജസ്റ്റിൻ അടുത്തില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം അവൾ  തിരിച്ചുവിളിച്ചു.

" പെണ്ണേ ഇന്ന് എന്തെങ്കിലും പ്രശ്നമുണ്ടായോ.? "

" ഇല്ല.. ഇത് വരെ ഒന്നുമില്ല "

" ജോയൽ കണ്ടിരുന്നല്ലോ...!!  സൊ നിന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ വേണ്ടി വിളിച്ചതാ..!! "

"ആം.. ആം ഫൈൻ " അനഘ ഒന്ന് മൂളി.

' നാളെ നീ ഫ്രീയാണോ...?? " അവൻറെ സംസാരം അങ്ങോട്ടേക്കാവും എന്ന് അനഘക്ക് ഉറപ്പായിരുന്നു.

"  നാളെ തിരക്കുണ്ടാവും പറയാൻ കഴിയില്ല..."

" ഞാൻ വൈകുന്നേരം അങ്ങോട്ടേക്ക് വരട്ടെ ജസ്റ്റ് ഒന്ന് കണ്ടു സംസാരിക്കാം ഇത്തവണ എൻറെ കാറെടുക്കുന്നില്ല പകരം വേറെ കാർ കൊണ്ടുവരാം...!! " ജീവ വിടാൻ ഭാവമില്ല.

" ഞാൻ നോക്കാം ഞാൻ നാളെ ഒരു ഉച്ചയാകുമ്പോൾ പറയാം... ഇച്ചായൻ വന്നു ശരി ഗുഡ് നൈറ്റ്..!! " അതും പറഞ്ഞ് അനഘ  കോൾ കട്ട് ചെയ്തു.

  പതിവുപോലെ ഡിഷസ് പൂർത്തിയാക്കിയ ശേഷം മാത്തൂനെ ഉറക്കാനായി റൂമിലേക്ക് കയറി.... അതേസമയം ജസ്റ്റിൻ

💬 Comments

View all comments