0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 3921

വാട്സ്ആപ്പ് ഗ്രൂപ്പിൽ ട്രിപ്പിന് വേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു..!!!

രണ്ട് ദിവസം വളരെ നോർമൽ ആയി തന്നെ കടന്ന് പോയി.. അനഘയെ സംബന്ധിച്ച് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലാതെ ദിവസം പോകുന്നത് തന്നെ വലിയ കാര്യം ആണ്...!!

അതിനിടയിൽ ട്രിപ്പിന്റെ ഡേറ്റും കാര്യങ്ങളും ഏകദേശം കൺഫോം ആയിരുന്നു..!! എല്ലാവരും ലീവ് അറിയിക്കുകയും ചെയ്തൂ.

പിറ്റെ ദിവസം ഒരു  ബുധനാഴ്ച്ച ആയിരുന്നു....!! മഴ പെയ്ത് ഒഴിഞ്ഞ് സുന്ദരമായ  പ്രഭാതം .. തെളിഞ്ഞു വരുന്ന വാനം..!! അനഘയുടെ  ക്‌ളീനിക്കിൽ തിരക്ക് കൂടി വരുന്നു ..!!

ന്നത്തെ ദിവസം  കുറച്ചു ലേറ്റ് ആയാണ് അവൾ  ക്ലീനിക്കിൽ എത്തിയത്.. അനഘ രാവിലെ വന്നു കയറിയത് മുതൽ അവളോട് ഉള്ള സ്റ്റാഫിന്റെ പെരുമാറ്റം മൊത്തത്തിൽ  ഒരുതരം അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു.

അവളുടെ കോ വർക്കറായ മെർലിൻ പോലും അവളോട് മര്യാദയ്ക്ക്  മിണ്ടുന്നില്ലായിരുന്നു.

' എന്താണ് സംഭവിക്കുന്നത് എന്ന് അനഘക്ക് തിരിച്ചറിയാൻ പറ്റിയില്ല അവൾ വേഗം മൊബൈലും ചാർജറും അടക്കം പേഴ്സനേൽ ഐറ്റംസ് എല്ലാം  ലോക്കറിൽ കയറ്റി.

പുറകിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മെർലിൻ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

" അനഘ സാർ തന്നെ വിളിക്കുന്നു.." എന്തിനാണ് എന്ന മട്ടിൽ അനഘ ചോദ്യചിഹ്നത്തോടെ മുഖം തിരിച്ചു.

" എനിക്കറിയില്ല..!  നിന്നോട് വരാൻ പറഞ്ഞു  " അതും പറഞ്ഞ് മെർലിൻ തിരിച്ചു പോയി. ഒരു നൂറായിരം ചിന്തകൾ അവളുടെ മനസ്സിൽ കൂടി അന്നേരം  കടന്നുപോയി.

' എന്തിനായിരിക്കും സാർ ഇപ്പോൾ കാണണമെന്ന് പറഞ്ഞത് ? ' ഈ അടുത്ത് വലിയ പ്രശ്നങ്ങൾ ഒന്നും ഇവിടെ  ഉണ്ടായിട്ടില്ല. '

എം ഡി  വിളിപ്പിക്കാൻ മാത്രം ഒന്നും ക്ലിനിക്കിൽ  കാര്യമായി  സംഭവിച്ചിട്ടുമില്ല..!!  പിന്നെ എന്തായിരിക്കാം ?  അനഘ  മനസ്സിൽ പല ചിന്തകളുമായി സാറിന്‍റെ ക്യാമ്പിനിലേക്ക് നടന്നു.

അവൾ അകത്തേക്ക് കയറിയതും അദ്ദേഹം ഫോൺവിളിയിലായിരുന്നു കൈകൾ കൊണ്ട് ഇരിക്കാൻ ആംഗ്യം  കാട്ടിയ ശേഷം അദ്ദേഹം വീണ്ടും  ഫോൺ വിളിയിലേർപ്പെട്ടൂ..!! 5 മിനിറ്റിനു ശേഷം അദ്ദേഹം അനഘയോട്  സംസാരിച്ചു തുടങ്ങി.

"  അനഘ ജോലിയൊക്കെ എങ്ങനെയുണ്ട് കാര്യങ്ങൾ സുഖമായി പോകുന്നുണ്ടോ ??

💬 Comments

View all comments