Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
"
" ഐ ആം ഗുഡ് സർ.. കുഴപ്പമൊന്നുമില്ല..!! "
" തിരക്കിലൊന്നും അല്ലല്ലോ ?? കുറച്ചു സമയം നമുക്ക് സംസാരിക്കാമല്ലോ അല്ലേ ? " അദ്ദേഹം ചെറിയ മുഖവുരയിട്ട് സംസാരിച്ചു തുടങ്ങി.
" കുഴപ്പമില്ല...!! സാർ പറഞ്ഞോളൂ "
കൈകൾ രണ്ടും മേശപ്പുറത്തേക്ക് വെച്ചശേഷം അദ്ദേഹം ഒരു ദീർഘനിശ്വാസം വലിച്ചു വിട്ടു. " പിന്നേ അനഘയുടെ അനഘയുടെ കുടുംബ ജീവിതം ഒക്കെ എങ്ങനെ പോകുന്നു ?? ജസ്റ്റിനും കുഞ്ഞും ഒക്കെ സുഖമായിരിക്കുന്നോ ?? "
" ഇച്ചായൻ സുഖമായിരിക്കുന്നു മാത്തൂനെ ഞങ്ങൾ രണ്ടുപേരും മാറി മാറി നോക്കൂം അങ്ങനെ വലിയ കുഴപ്പമില്ലാതെ..." അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
അവളുടെ വാക്കുകൾ ഒന്ന് വിലയിരുത്തിയ ശേഷം അദ്ദേഹം പിന്നെയും പറഞ്ഞു തുടങ്ങി.
" അനഘ പതിനാല് വർഷം മുമ്പ് ഈ സ്ഥാപനം തുടങ്ങുമ്പോൾ ഇവിടെ ഞാനും എന്റെ ഭാര്യയും മാത്രമായിരുന്നു.. !! അവൾ എന്നെ വിട്ട് പോയതിനു ശേഷം എനിക്ക് ഈ സ്ഥാപനം ഒരു രണ്ടാമത്തെ വീടാണ്, എൻറെ സ്റ്റാഫിനെ എല്ലാം എന്റെ സ്വന്തം ആളുകൾ ആയാണ് ഞാൻ കാണുന്നത്. അനഘക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ ?? " അദ്ദേഹം സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
ഒന്നും മനസിലായില്ല എങ്കിലും അവൾ ഉണ്ടെന്ന് തലയാട്ടി.
" അനഘ ഇവിടെ ആരെയെങ്കിലും വിളിച്ചു വരുത്താറുണ്ടോ??? " അദ്ദേഹത്തിൻറെ പെട്ടന്നുള്ള ചോദ്യം കേട്ടതും അനഘയുടെ നെഞ്ചിൽ നിന്നും ഒരു ആന്തൽ കേറി.!! അവളുടെ ഞെട്ടൽ മുഖത്ത് വളരെ വ്യക്തമായിരുന്നു...!!!!!!
അത് മനസ്സിലാക്കി എന്ന പോലെ അദ്ദേഹം വീണ്ടും ചോദിച്ചു. " ഇവിടെ അനഘ, വേണ്ടപ്പെട്ട ആരെയെങ്കിലും വിളിച്ചു കയറ്റാറുണ്ടോ ?? " ഉള്ളിൽ ഉണ്ടായ തരിപ്പ് മുഖത്ത് വ്യക്തമാക്കി കൊണ്ട് തന്നെ അവൾ ഇല്ല എന്ന് തലയാട്ടി.
" ഐ നീഡ് ആൻ ആൻസർ പ്ലീസ് ടെൽ മി ? " അദ്ദേഹം അനഘയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
" ഇല്ല സർ ഞാൻ ആരെയും വിളിക്കാറില്ല എനിക്കിവിടെ അങ്ങനെ വിളിക്കാൻ മാത്രം ആരുമില്ലല്ലോ..!!!"
" ഓക്കേ ഓക്കേ എനിക്ക് മനസ്സിലാകുന്നുണ്ട്.
💬 Comments
View all comments