0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 3923

തനിക്ക് ഒരു ഫ്രണ്ടില്ലേ ജീവ ? അയാൾ ഇവിടെ വരാറുണ്ടോ ?? " കാര്യങ്ങൾ കൈവിട്ടു പോകുന്നത്  അനഘക്ക് വളരെ വ്യക്തമായി മനസ്സിലായി.  തെളിവുകൾ സഹിതം ഉള്ള ചോദ്യം ചെയ്യലാണ് പരമാവധി  പിടിച്ചുനിൽക്കാൻ നോക്കണം.

" ജീവ ഇടക്ക് വരാറുണ്ട്.. സാർ, മിനിങ്ങാന്നും വന്നിരുന്നു പക്ഷേ അധികം വൈകാതെ അവൻ പോകുകയും ചെയ്തു..!!  സാറിന് അറിയാമല്ലോ ഞങ്ങൾ കുടുംബ സുഹൃത്തുക്കൾ കൂടിയാണ് ഇച്ചായനുമായി  വളരെ അടുത്ത ബന്ധമുള്ള കാരണം ഇടക്ക് ഒക്കെ അവൻ എന്നെ കാണാൻ വരാറുണ്ട്..!! " അനഘ എങ്ങനെയൊക്കെയൊ പറഞ്ഞു ഒപ്പിച്ചു.

" അപ്പൊൾ അയാൾ ഇവിടെ വരുന്ന കാര്യം ഒക്കേ.. തന്റെ ഹസ്ബൻഡ് നു അറിയാം അല്ലേ ?? "

" ആഹം.. യെസ്..! ഞാൻ എല്ലാം പറയാറുണ്ട്.. ഇച്ചായന് അറിയാം " കാര്യങ്ങൾ തന്റെ കയ്യിൽ തന്നെ നിക്കുന്നെത് അവളിൽ ചെറിയ സന്തോഷം ഉണ്ടാക്കി.

" അനഘ കുടുംബ സുഹൃത്തുക്കൾ ഒക്കെയുമായി ബന്ധപ്പെടാറുണ്ടോ ??? "

"  സോറി സർ എനിക്ക് മനസ്സിലായില്ല..!! " തുറന്ന് അടിച്ചു ഉള്ള അദ്ദേഹത്തിന്റെ ചോദ്യം അനഘ തീരെ പ്രേതീക്ഷിച്ചിരുന്നില്ല.. !! അവളുടെ എല്ലാ ചെറുത്ത് നിൽപ്പിനെയും  ബേധിച്ചു കൊണ്ടായിരുന്നു ആ ചോദ്യം.

"  അനഘ,  എൻറെ സ്ഥാപനം അത് എനിക്ക്  പരിശുദ്ധമാണ്..!!  ഞാനൊരു നൂറു ശതമാനം  സത്യസന്ധനൊ  നല്ലവനൊ ആയ ആളല്ല.. പക്ഷേ എന്റെ  ഭാര്യ ജീവിച്ചിരുന്നിടത്തോളം കാലം അവൾ എനിക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു..  അവളല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ നോക്കുകയോ ബന്ധം പുലർത്തുകയും ചെയ്തിട്ടില്ല..!! " അയാൾ പിന്നെയും തുടർന്നു

"  ഞാൻ ഇതിപ്പോൾ ഇവിടെ പറയാൻ കാരണം ആരുമായി ബന്ധം വയ്ക്കണമെന്നും.. ആ ബന്ധങ്ങളിൽ എന്തൊക്കെ ചെയ്യണം.. ചെയ്യണ്ടാ.. എന്നും അനഘയുടെ മാത്രം പേഴ്സണൽ ചോയ്സ് ആണ്.. പക്ഷേ അത് ഇവിടെ എൻറെ സ്ഥാപനത്തിൽ വച്ച് പറ്റില്ല...!!!! "

അനഘയുടെ കൈകൾ ചെറുതായി വിറച്ചു തുടങ്ങിയിരുന്നു നെഞ്ചിടിപ്പ് ക്രെമേണ ഉയർന്നു  വളരെ വേഗത്തിലായി..!! കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നും ഇതാരുടെ പണിയാണെന്നും അവൾക്ക് വളരെ വ്യക്തമായി മനസ്സിലായി  ഇനിയും  അവഗണിക്കുന്നതിൽ  കാര്യമില്ല.

"  സാർ

💬 Comments

View all comments