Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
എന്താണ് പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകുന്നില്ല?? " അനഘ ഒന്നും മനസ്സിലാവാത്ത പോലെ ഒരിക്കൽ കൂടി ചോദിച്ചു.
" താനും ജീവയും തമ്മിൽ എന്തു ബന്ധം വേണമെങ്കിലും ആകാം അത് തന്റെ ഇഷ്ടം.. പക്ഷേ എന്റെ സ്ഥാപനം ഒരു വേശ്യാലയം അല്ല..!! എല്ലാവരും പോയതിനു ശേഷം ഇവിടെ അവനെ വിളിച്ചു വരുത്തിയുള്ള നിന്റെ ഏർപ്പാട് നടത്താൻ ഞാൻ അനുവദിക്കില്ല..!! ഇതൊന്നും ഞാൻ അറിയില്ല എന്നാണൊ നീ വിചാരിച്ചത് ???? " അദ്ദേഹത്തിൻറെ സ്വരം മാറി കടുത്തു തുടങ്ങിയിരുന്നു.
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ജോയൽ അകത്തേക്ക് കയറി വന്നു. അവന്റെ കണ്ണിൽ എരിഞ്ഞു അടങ്ങുന്ന പകയും നിർവ്യതിയും അവൾ കണ്ടു.
സാർ ജോയലിനോട് വശത്ത് ആയി ഇരിക്കാൻ ആവശ്യപ്പെട്ടു, അവൻ ചെയർ വലിച്ചു കുറച്ചു അപ്പുറത്തേക്ക് മാറ്റിയിട്ട് ഇരിപ്പ് ഉറപ്പിച്ചു.
" അനഘ ഞാൻ സംസാരിക്കുന്നത് വ്യക്തമായ തെളിവുകളോടെയാണ്.. മിനിങ്ങാന്ന് അവൻ ഇവിടെ വന്നതും ബാൽക്കണിയിൽ നിന്ന് നിങ്ങൾ അതിരു വിട്ടു പെരുമാറുന്നതും.. ഇവിടെ കണ്ടവർ ഉണ്ട്..!! മാത്രമല്ല രണ്ടാഴ്ച മുമ്പ് ഇവിടത്തെ സ്റ്റാഫ് എല്ലാവരും പോയതിനു ശേഷം ജീവ ഇങ്ങോട്ട് കയറിവരുന്ന CCTV ദൃശ്യങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്...!! അന്നത്തെ ദിവസം ഇവിടെ നടന്ന ഏ ടൂ സെഡ് കാര്യങ്ങൾ ജോയലിന്റെ വാക്കുകളിൽ നിന്നും എനിക്ക് അറിയാൻ സാധിച്ചു !! തനിക്ക് ഇതെ പറ്റി എന്തെങ്കിലും പറയാനുണ്ടോ..??? " അദ്ദേഹം അനഘക്ക് സംസാരിക്കാൻ അവസരം കൊടുത്തു.
" സർ എനിക്ക് ഒരു കാര്യം പറയാനുണ്ട് ജോയൽ എന്റടുത്ത് മോശമായി പെരുമാറാൻ ശ്രമിച്ചിരുന്നു.. അവൻ എന്നോട് വളരെ മോശമായി പെരുമാറാൻ നോക്കിയ സമയം ജീവ ഇടപെടുകയും ജോയലിന് താക്കീത് നൽകുകയും ചെയ്തു...!! അതിന്റെ ദേഷ്യമാണ് ഇവൻ തീർക്കുന്നത് വേറെ ഒന്നും നടന്നിട്ടില്ല സാർ എന്നെ വിശ്വസിക്കണം..!!! " അനഘ തൻറെ നിരപരാധിത്വം തെളിയിക്കാൻ എന്നപോലെ ആക്രോശിച്ചു കൊണ്ടിരുന്നു.
" അങ്ങനെ എങ്കിൽ.. അനഘ എന്ത് കൊണ്ട് അത് കംപ്ലയിന്റ് ചെയ്തില്ല..?? യൂ നോ വീ ഹാവ് POSH ഹിയർ റൈറ്റ്??? "
" അത്.. ഞാൻ.. അത് " അവൾ
💬 Comments
View all comments