Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
വിക്കി കൊണ്ടിരുന്നു.
" ഒക്കെ ഫൈൻ..!! അനഘ എല്ലാ കാര്യങ്ങളും ഭർത്താവുമായി ഷെയർ ചെയ്യുന്ന വ്യക്തിയല്ലേ എങ്കിൽ ഇക്കാര്യവും പുള്ളി അറിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ ?? ഞാൻ ജസ്റ്റിനെ ഒന്ന് വിളിച്ചു നോക്കട്ടെ..!! " അദ്ദേഹം ഫോൺ കയ്യിലെടുത്ത് ജസ്റ്റിന്റെ നമ്പർ ഡയൽ ചെയ്തു.
കാര്യങ്ങൾ കൂടുതൽ കയ്യിൽ നിന്ന് പോകുന്നത് മനസ്സിലാക്കിയതും അനഘ വീണ്ടും കയറി ഇടപെട്ടു.
" സർ ഇച്ചായനെ വിളിക്കേണ്ടത് ഇല്ല.. ഇതിനു മറുപടി ഞാൻ തന്നെ പറയാം " അവൾ കുറച്ചു നേരം തല കുമ്പിട്ട് താഴേക്ക് തന്നെ നോക്കിയിരുന്നു പിന്നെ പതിയെ പറഞ്ഞു തുടങ്ങി.
" സാർ എന്നോട് ക്ഷമിക്കണം.. ഒരിക്കൽ സംഭവിച്ചു പോയി, ഞാനും ജീവയും തമ്മിലുള്ള ബന്ധം എനിക്കിപ്പോൾ ഇവിടെ വിശദീകരിക്കാൻ കഴിയില്ലാ..!! പക്ഷേ ഇനിയൊരു തവണ ഇങ്ങനെ ആവർത്തിക്കില്ലെന്ന് എനിക്ക് 100% ഉറപ്പ് തരാൻ കഴിയും. " അവൾ കരഞ്ഞു തുടങ്ങിയിരുന്നു...
" എന്റെ ഭാഗത്താണ് നൂറു ശതമാനം തെറ്റ്.. സാർ എനിക്കൊരു അവസരം കൂടി തരണം.. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല...." അനഘയുടെ കരച്ചിൽ ഉച്ചത്തിൽ ആയി തുടങ്ങിയിരുന്നു.
അദ്ദേഹം അതിനു മറുപടിയായി കുറച്ചുനേരം മിണ്ടാതിരുന്നു പിന്നെ ദീർഘ ശ്വാസം വലിച്ചു വിട്ടു.
" അനഘ തന്റെ ജോലിയുടെ കാര്യത്തിൽ താൻ എന്തെങ്കിലും തരത്തിലുള്ള മിസ്റ്റേക്ക് വരുത്തുകയോ ഏതെങ്കിലും പേഷ്യന്റ്സുമായി പ്രശ്നമുണ്ടാവുകയോ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ നിനക്ക് വേണ്ടി ഞാൻ ഏതറ്റം വരെയും വാദിക്കുമായിരുന്നു എന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ഞാൻ നിന്നെ രക്ഷിക്കുമായിരുന്നു "
അദ്ദേഹം ഒന്നു നിർത്തി പിന്നെയും തുടർന്നു
" അനഘ ഡയറക്ടറായി പറയുന്നതിൽ എന്നോട് ദേഷ്യം തോന്നരുത് കഴിഞ്ഞ പതിനാല് വർഷമായി ഈ സ്ഥാപനം എന്റെ ചോരയും നീരും വിയർപ്പും കഷ്ടപ്പാടും കൊണ്ട് ഞാൻ പടുത്തുയർത്തിയതാണ് നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാരുടെ ഒരു നേരത്തെ ആവേശത്തിന് വേണ്ടി അത് ബലി കൊടുക്കാൻ എനിക്ക് കഴിയില്ല...!!! "
അദ്ദേഹം എന്താണ് പറയുന്നത് എന്ന് ആകാംക്ഷയോടെ അവൾ മുഖത്തേക്ക് നോക്കിയിരുന്നു.....!! അവളുടെ കണ്ണിൽ ഭയവും സങ്കടവും ജോയലിനോടുള്ള ദേഷ്യവും ഒരേസമയം നിഴലിച്ചിരുന്നു.
" അനഘ ഐ ആം റിയലി സോറി....
💬 Comments
View all comments