Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
യൂ ആർ ടെർമിനേറ്റഡ്.....!!!!!! അനഘക്ക് എന്നെന്നേക്കുമായി ഇവിടെ നിന്ന് പോകാം ഇതുവരെ വർക്ക് ചെയ്ത സാലറി ഈ മാസം അക്കൗണ്ടിലേക്ക് എത്തും..... അതിനുശേഷം മറ്റൊരു സ്ഥാപനം അനഘക്ക് അന്വേഷിക്കാം..!! " അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ച് രണ്ടു കൈകളും കസേരക്ക് ഇരു വശത്തുമായി വച്ച് അവളുടെ മറുപടിക്കായി കാത്തുനിന്നു.
അനഘ കരഞ്ഞു കൊണ്ടേയിരുന്നു അവൾക്ക് ഒന്നും തന്നെ മിണ്ടാൻ ഉണ്ടായിരുന്നില്ല.
" സാർ പ്ലീസ് എന്നെ പറഞ്ഞു വിടരുത് ഒരവസരം കൂടി തരണം.."
" അനഘ എനിക്കിപ്പോൾ 57 വയസ്സ് ഉണ്ട് ഈ കാലത്തിനിടയിൽ ഒരുപാട് വ്യക്തികളെ ഞാൻ കണ്ടിട്ടുമുണ്ട് താൻ മാത്രമല്ല ഇവിടെ സ്റ്റാഫ് ആയിട്ടുള്ളത്...!! ഇവിടെയുള്ള മറ്റു സ്റ്റാഫിന്റെ അഭിമാനത്തിനും സുരക്ഷയ്ക്കും ഞാൻ ബാധ്യസ്ഥനാണ്.. എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കാനില്ല തനിക്ക് പോകാം... പ്ലീസ് ലീവ് മൈ റൂം ഐ ഹാവ് തിങ്സ് റ്റു ടു " കുറച്ചുനേരം കൂടി അവിടെ ഇരുന്ന് കരഞ്ഞതിനു ശേഷം തലകുനിച്ച് അവിടെ നിന്നും എഴുന്നേറ്റു.
പുറത്തേക്കിറങ്ങുന്നതിനു മുന്നേ ജോയലിന്റെ കണ്ണിൽ എരിഞ്ഞടങ്ങിയ പക അവൾ കണ്ടു.
നിസ്സഹായയായി അത് കണ്ട് പുറത്തേക്ക് പോകാൻ മാത്രമേ അവൾക്ക് സാധിച്ചുള്ളൂ പുറത്തേക്കിറങ്ങിയതും മെർലിൻ അടക്കമുളള മറ്റ് സ്റ്റാഫുകൾ അവളെ ദേഷ്യത്തോടെയും തികഞ്ഞ പുച്ഛത്തോടെയും നോക്കുന്നുണ്ടായിരുന്നു...!!!
അനഘ സാറിൻറെ റൂമിൽ നിന്നും ഇറങ്ങിയതും നേരെ ബാത്റൂമിലേക്ക് വന്ന് കയറി.
ആരും കാണാതെ ഒഴുകി ഇറങ്ങുന്ന കണ്ണുകൾ അവൾ വെള്ളം ഒഴിച്ചു കഴുകി.
ഇച്ചായനോട് എന്തു പറയും ? എങ്ങനെ ജോലി നഷ്ടപ്പെട്ടു എന്ന് സംസാരിക്കും ? ഇനിമുതൽ മുന്നോട്ടുള്ള തൻറെ ജീവിതം ? എല്ലാം അവളുടെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി ഉയർന്നു.
ഒരു നിമിഷം ജീവയോട് അവൾക്ക് വല്ലാത്ത ദേഷ്യം ഉള്ളിൽ ഇരച്ചു കയറി..!! അവൾ പിന്നെ അധിക നേരം അവിടെ നിന്നില്ല തന്റെ പേഴ്സും മറ്റു കാര്യങ്ങളും എടുത്ത് ആരോടും യാത്ര പോലും പറയാതെ താഴെക്കിറങ്ങി നേരെ ഓട്ടൊ പിടിച്ചു വീട്ടിലേക്ക് പോയി...!!
വൈകുന്നേരം അവൾ ഇറങ്ങേണ്ട സമയമായപ്പോൾ ജീവയുടെ ഫോണിൽ നിന്നും കോളുകൾ വന്നുകൊണ്ടേയിരുന്നു.
അവൾ എടുത്തില്ല പിന്നീട് പുറകെ പുറകെ കോൾ
💬 Comments
View all comments