0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 4006

വന്നതും അവൾ ദേഷ്യം പിടിച്ച്  ഫോൺ എടുത്തു.

" എന്താ ജീവാ നിനക്ക് വേണ്ടത്...?? " അവളുടെ പെട്ടെന്നുള്ള ചോദ്യം ജീവ പ്രതീക്ഷിച്ചിരുന്നില്ല.

" എന്താ പറ്റിയത് പെണ്ണേ..??? ഞാനിവിടെ താഴെ വന്ന് കിടപ്പുണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ..?? " അവൻറെ സംസാരത്തിൽ ആകാംക്ഷയും ടെൻഷനും  നിറഞ്ഞു  നിന്നിരുന്നു.

" ഇനി എന്ത് സംഭവിക്കാൻ..??  ഇനി ഒന്നും സംഭവിക്കാൻ ബാക്കിയില്ല...  എന്നെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു...!!  നിന്നോട് ഞാൻ ഒരു നൂറുവട്ടം പറഞ്ഞതല്ലേ അത് എന്റെ വർക്ക് സ്പെസ്  ആണ് അങ്ങോട്ടേക്ക് വരരുത്...  അതെന്നെ ബാധിക്കും എന്നെല്ലാം...!!  ഒരു വട്ടമെങ്കിലും ഞാൻ പറയുന്നത് നീ കേട്ടിരുന്നൊ...?? " അനഘയുടെ  കണ്ണുനീർ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.

  അവളുടെ സംസാരത്തിൽ വല്ലാതെ ദേഷ്യം നിറഞ്ഞു നിന്നിരുന്നു. " എടീ അത് ഇപ്പോൾ ഞാൻ.... " ജീവ  ഒന്നും സംസാരിക്കാൻ ആവാതെ നിന്നു.

" ഇതിനുമുന്നും പിന്നും  ഞാൻ പറഞ്ഞിട്ടുള്ളതാണ് നീ അങ്ങോട്ടേക്ക് വരരുത്..  എന്നെ കാണാൻ ആയിട്ട് വരരുതെന്ന്..!!  പക്ഷേ നീ കേട്ടില്ല ഇപ്പോൾ നിനക്ക് മതിയായില്ലേ...?? ഞാൻ ഇച്ചായനോട് എന്ത് പറയും ??  നിൻറെ കൂടെ കിടന്നതിന് മാനേജർ പിടിച്ചു എന്നെ  പറഞ്ഞുവിട്ടെന്നൊ??  ഇതാണൊ  ഞാൻ ഇച്ചായനോട് പറയേണ്ടത് നീ തന്നെ പറ...!!! അവളുടെ ദേഷ്യത്തിന് ജീവക്ക്  മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

" എടി അത് മാത്രമല്ലല്ലോ ഇവിടെ ക്ലിനിക് ആയിട്ടുള്ളത്.. മറ്റൊരിടത്ത് നോക്കാലോ?? "

"ജീവ..!!  എൻറെ രണ്ടേ കാൽ  വർഷത്തെ എക്സ്പീരിയൻസ് ആണ് നിൻറെ ഒരു നേരത്തെ കഴപ്പ് കാരണം ഇപ്പോൾ വെള്ളത്തിലായി ഇരിക്കുന്നത്..!! അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല..!! " അവൾ ദേഷ്യം പിടിച്ച ഫോൺ കട്ടാക്കി സ്വിച്ച് ഓഫ് ആക്കി വെച്ചു.

കുറച്ചു സമയം അവൾ തനിയെ ഇരുന്നു  ഒടുവിൽ അവൾ  തീരുമാനമെടുത്തു.

' ജോലി പോയ കാര്യം തൽക്കാലം ഇച്ചായനോട് പറയേണ്ട ട്രിപ്പ് ഒക്കെ പോയി ഒന്ന് ഒക്കെ ആകുമ്പോൾ ആ സമയത്ത് അവതരിപ്പിക്കാം.. അപ്പോൾ ഇച്ഛായനത്ര കാര്യമാക്കില്ല..!  ആ സമയത്തിനുള്ളിൽ ഒരു നല്ല കാരണവും കണ്ടുപിടിക്കാം... '

വൈകുന്നേരത്തോടെ ജസ്റ്റിൻ വന്നതും അവൾ വളരെ നോർമലായി തന്നെ

💬 Comments

View all comments