Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
അവർ മൂന്നുപേരും മാത്രം ആയപ്പോൾ ജസ്റ്റിൻ വീണ്ടും ഫോൺ എടുത്തു തനിക്ക് കോൾ ഉണ്ടെന്നു പറഞ്ഞ് അപ്പുറത്തേക്ക് മാറിപ്പോയി.
ജസ്റ്റിന്റെ പെരുമാറ്റം നിരീക്ഷിച്ച അനഘ അവൻ മനപ്പൂർവ്വം ഇതെല്ലാം ചെയ്യുന്നതുപോലെ അവൾക്ക് ഫീൽ ചെയ്തു.. എങ്കിലും സംശയം മാത്രമായി നിർത്തി.
" പെണ്ണേ എനിക്ക് സംസാരിക്കണം..." ജീവയുടെ പതിഞ്ഞ ശബ്ദത്തിന് അനഘ മറുപടി ഒന്നും മിണ്ടിയില്ല.
" അനു നിന്നോടാണ് എനിക്ക് സംസാരിക്കണം.." അനഘ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റ് ജസ്റ്റിന്റെ അരികിലേക്ക് പോയി
അനഘ എല്ലാത്തരത്തിലും തന്നെ അവോയ്ഡ് ചെയ്യുകയാണുള്ളത് ജീവയുടെ ദേഷ്യവും വാശിയും കൂട്ടി..!! ഇന്ന് രാത്രി അവളെ തനിക്ക് കിട്ടിയില്ലെങ്കിൽ ഇനിയൊരിക്കലും കാണില്ല എന്നുള്ളത്... അവൻറെ ഉള്ളിൽ നിന്ന് ആരോ പറയും പോലെ ജീവക്ക് തോന്നി..!!
ജസ്റ്റിന്റെ ഫോൺ വിളി കഴിഞ്ഞതും അനഘയും ജസ്റ്റിനും ഒരുമിച്ച് തിരിച്ചു വന്നു അവൻ അരികിൽ ഇരുന്നു.
അപ്പോഴും ജീവയുടെ നോട്ടം അനഘയിലേക്ക് മാത്രമായിരുന്നു.. അവളുടെ ശരീരത്തെ അവൻ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു.
കൺമുന്നിൽ നടക്കുന്ന ഗെയിം കണ്ടെങ്കിലും ജസ്റ്റിൻ ഒന്നും അറിയാത്ത പോലെ ഇരുന്നു.
ഇനിയും അവിടെ ഇരിക്കുന്നത് പന്തിയല്ല എന്ന് മനസ്സിലായ അനഘ അനഘ ശരീരം വല്ലാത്ത പോലെ വിറക്കുന്നത് പോലെ കാണിക്കാൻ തുടങ്ങി.
" ഇച്ചായാ എനിക്ക് വല്ലാതെ തണുക്കുന്നു. ഞാൻ റൂമിലേക്ക് പോവുകയാണ്.. "
" അതെന്നാ പെട്ടെന്ന് പോകുന്നെ കുറച്ചു കഴിഞ്ഞു പോയാൽ പോരെ..?? " ജസ്റ്റിൻ അവളെ പിടിച്ചു നിർത്താൻ നോക്കി.
" ഇല്ലാ..!! ഇനിയും നിന്നാൽ എനിക്ക് വല്ല കോൾഡും പിടിക്കും.. നല്ല തണുപ്പ്..!! അധികം നിക്കണ്ട പെട്ടെന്ന് റൂമിലേക്ക് വാട്ടോ " ജീവ കേൾക്കാൻ പാകത്തിന് ചെറിയ കള്ള ചിരിയോടെ ഇച്ചായനോട് പറഞ്ഞ് അവൾ അവിടെ നിന്നും എഴുനേറ്റ് പോയി.
അനഘ പോയതിനു ശേഷം ജീവയും ജസ്റ്റിനും മാത്രമായി.. അവർ തീയ്ക്ക് ഇരു വശത്ത് ആയി ഇരുന്നു... അവർക്കിടയിൽ ഒരു കനത്ത മൂകത കുറച്ചു സമയം തളം കെട്ടി നിന്നു...!!
ദൂരെ എങ്ങോ ഒരു കാട്ടു ജീവിയുടെ കൂവൽ പതിഞ്ഞ ശബ്ദത്തിൽ കേൾക്കാം... അന്തരീക്ഷം വല്ലാതെ തണുത്ത്
💬 Comments
View all comments