Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
തുടങ്ങിയിരുന്നു..........!!!
" ജസ്റ്റി.. എനിക്ക് നിന്റെ അടുത്ത്.. ഒരു കാര്യം സംസാരിക്കാൻ ഉണ്ട് അത് കേട്ട് കഴിയുമ്പോൾ നിനക്ക് എന്നെ കൊല്ലണം എന്ന് തോന്നും.. കത്തിക്കണം എന്ന് തോന്നും... പക്ഷേ അത് പറയാതെ ഞാൻ ഇവിടെ നിന്നു പോകില്ല " ജീവ സംസാരത്തിനു തുടക്കമിട്ടു.
ജസ്റ്റിൻ കയ്യിൽ പിടിച്ചിരുന്ന ഗ്ലാസിൽ നിന്നും ഒരു സിപ്പ് എടുത്തു ഇടതു കൈയിൽ എരിയുന്ന സിഗരത്തിൽ നിന്നും പുക ആഞ്ഞുവലിച്ചു അതിനുശേഷം ' എന്താണ് ' എന്ന രീതിയിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
പതിവിൽ കൂടുതൽ വേഗത്തിൽ തന്റെ ഹൃദയമിടിപ്പ് കൂടുന്നത് ജീവ തിരിച്ചറിഞ്ഞു.
ഈ നിമിഷം ഇത് നിർണായകമാണ് രണ്ട് അപരിചിതരെ പോലെ ജീവയും ജസ്റ്റിനും പരസ്പരം നോക്കി നിന്നു.
ഒന്ന് ശ്വാസം ആഞ്ഞുവലിച്ച ശേഷം ജീവ പറഞ്ഞു തുടങ്ങി.
" നിനക്ക് അറിയാമോ.. നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല ഞാനും അനഘയും തമ്മിൽ പ്രണയത്തിലാണ്.. എനിക്ക് അവളെ ഇഷ്ട്ടമാണ്, കുറച്ചുകാലങ്ങളായി ഞങ്ങൾ പരസ്പരം ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ട്.. " ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത ശേഷം ജീവ കണ്ണുകൾ ഇറക്കിയടച്ചു...!!!!!!
ജസ്റ്റിനിൽ നിന്നും എന്ത് പ്രതികരണം ആണെങ്കിലും അത് സ്വീകരിക്കാൻ എന്ന മട്ടിൽ അവൻ കണ്ണുകൾ അടച്ചു തലകുനിച്ചിരുന്നു.
കുറച്ചു സമയം കണ്ണടച്ച് ഇരുന്നിട്ടും മറുവശത്തുനിന്നും പ്രതികരണം ഒന്നും ഉണ്ടാവാത്തതിനാൽ ജീവ പതിയെ കണ്ണുകൾ തുറന്ന് ജസ്റ്റിനെ നോക്കി ജസ്റ്റിൻ അപ്പോഴും കൈയിലെ മദ്യം സിപ്പ് സിപ്പ് ആയി തീർത്ത് കൊണ്ടിരിക്കുകയായിരുന്നു.
ജസ്റ്റിന്റെ തണുത്ത പ്രതികരണവും, ഒന്നും നടന്നിട്ടില്ല എന്ന മട്ടിലെ നിൽപ്പും ഇരിപ്പും ജീവയെ സത്യത്തിൽ ഉലച്ചു കളഞ്ഞു..!!!
എന്താണ് സംഭവിക്കുന്നത് ? എന്ന് മനസ്സിലാവാതെ അവൻ ജസ്റ്റിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
" അവൾക്ക് നിന്നെ ഇഷ്ടമാണോ ?? " മദ്യ ഗ്ലാസ് കയ്യിൽ പിടിച്ചു കൊണ്ട് തന്നെ താഴേക്ക് നോക്കിയാണ് ജസ്റ്റിൻ ചോദിച്ചത്.
" എടാ ജസ്റ്റി അത് അങ്ങനെയല്ല ഞാനും അവളും തമ്മിൽ... "
" അവൾക്ക് നിന്നെ ഇഷ്ടമാണോ ??? " ജീവയെ മുഴുവൻ ആക്കാൻ സമ്മതിപ്പിക്കാതെ ജസ്റ്റിൻ ഇടയ്ക്ക് കയറി
💬 Comments
View all comments