0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 4011

വീണ്ടും ചോദിച്ചു.

"  ജസ്റ്റി  അത് നീ വിചാരിക്കുന്നത് പോലെ.. "

"  അവൾക്ക് നിന്നെ ഇഷ്ടമാണോ ??  എൻറെ ചോദ്യത്തിന് നീ മറുപടി പറഞ്ഞില്ല " ജസ്റ്റിന്റെ സ്വരം തികച്ചും ശാന്തമായിരുന്നു.

" എനിക്കറിയില്ല..!! " ജീവ അലക്ഷ്യമായി മറുപടി കൊടുത്തു.

" ഹ.. ഹാ. ഹാഹ്.. " അവന്റെ മറുപടി കേട്ട് ജസ്റ്റിൻ ഒന്ന് പൊട്ടിച്ചിരിച്ചു. ജസ്റ്റിന്റെ പെരുമാറ്റം ജീവയെ വല്ലാത്ത  ആശയ കുഴപ്പത്തിലാക്കി.

" എന്നോട് ഇപ്പോൾ ഇത്... തുറന്ന് പറയാൻ കാരണം?? " ജസ്റ്റിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നുമില്ലാതെ വളരെ ശാന്തമായി.. ഇത്തരത്തിലുള്ള ചോദ്യങ്ങൾ തനിക്ക് നേരെ വരുന്നത്  ജീവയിൽ ചെറിയ അസ്വസ്ഥത ഉളവാക്കി..!!!

താൻ തീരെ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ജസ്റ്റിൽ നിന്ന് ഉണ്ടാവുന്നത് എന്നത് അവന്റെ സകല പ്ലാനുകളെയും തകർക്കുന്നതായിരുന്നു...!!

"  നിന്നോട് ഇപ്പോൾ പറയാൻ തോന്നി മാത്രമല്ല..!! " ജീവ ഒരു നിമിഷം നിർത്തി പിന്നെ കൈകൾ കൊണ്ട് മുടി ഒട്ടാകെ ഉലച്ചു.

"  അതുമാത്രമല്ല.. വേറെ എന്താണ് കാരണം ? " പിന്നെയും പ്രത്യേകിച്ച് ഭാവഭേദങ്ങൾ ഒന്നും ഇല്ലാതെ ജസ്റ്റിൻ  ചോദിച്ചു.

ജസ്റ്റിന്റെ ചോദ്യത്തിന് ജീവ മറുപടി കൊടുത്തില്ല..  അവർക്കിടയിൽ കുറച്ച് സമയം മൂകത തളം കെട്ടി നിന്നു.

"  ജസ്റ്റി ഞാൻ പറഞ്ഞ  കാര്യം ഈ ലോകത്തിൽ ഒരു ഭർത്താവും കേൾക്കാൻ ആഗ്രഹിക്കാത്തതാണ്...  പക്ഷേ എനിക്കിനി മുന്നോട്ട് ഒരു ചിന്തയില്ല, മരണത്തെ എനിക്ക് ഭയമില്ല  നാളെ എന്ത് സംഭവിക്കും എന്ന് ഞാൻ ആലോചിക്കാറുമില്ല  ...!! ഒരുപാട്  ആഗ്രഹിച്ചിട്ടുണ്ട്  ഒരു രാത്രി എങ്കിലും അവളെ എന്റെ സ്വന്തമായി  വേണമെന്ന്.. എൻറെ മാത്രം പെണ്ണായിട്ട് "

ജീവ ജസ്റ്റിന്റെ മുഖഭാവം അപ്പാടെ ഒന്നു  നിരീക്ഷിച്ച ശേഷം പിന്നെ വീണ്ടും തുടർന്നു.

"  ഞാൻ ജീവിച്ചിരിക്കുന്ന ഈ സമയം ഒരു ദിവസമെങ്കിലും എനിക്ക് അവളെ എൻറെ സ്വന്തമായിട്ട് വേണം.. ആരെയും ഭയക്കാതെ.. പക്ഷേ.. " ജസ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാക്കാവുന്ന ഏതൊരു ആക്രമണത്തെയും.. പ്രതികരണത്തെയും പ്രതീക്ഷിച്ചുകൊണ്ട് അവൻ തലകുനിച്ച് ജസ്റ്റിനു മുന്നിലിരുന്നു.

" നിനക്ക് ഇന്ന് അവളെ നിന്റെ കിടപ്പറയിൽ

💬 Comments

View all comments