Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
" എന്നാ പിന്നെ ഫുഡ് കഴിച്ചാലോ ? "
വിശക്കുന്നു എന്ന മട്ടിൽ അവൻ വയർ തിരുമി എല്ലാരെയും കാണിച്ചു.
നിമിഷ നേരങ്ങൾ കൊണ്ട് അവരുടെ ഡിന്നർ ടേബിൾ നിറഞ്ഞു. പകുതിയും പുറത്തു നിന്നും ഓർഡർ ചെയ്ത് വിഭവങ്ങൾ ആണ്. ബട്ടർ നാനും പെപ്പർ ചിക്കനും പൊറോട്ടയും ആണ് പ്രധാന ഐറ്റം. അതിന്റെ കൂടെ വീട്ടിൽ ഉണ്ടാക്കിയ ചപ്പാത്തിയും എല്ലാം കൂടെ സഭക്ക് നല്ലോരു ഓളം നൽകിയിരുന്നു.
ഭക്ഷണം കഴിക്കുമ്പോൾ ജീവ തന്നെ മാത്രം നോക്കുന്നതായി അനഘക്ക് മനസിലായി എങ്കിലും അവൾ അങ്ങോട്ടേക്ക് ശ്രെദ്ധിച്ചില്ല.
മറ്റുള്ളവർ ഭക്ഷണം പങ്കിട്ട് കഴിക്കുന്ന തിരക്കിൽ രണ്ട് പേർ മാത്രം ഒരു തുരുത്തിൽ ഒറ്റ പെട്ട അവസ്ഥയിൽ ആയിരുന്നു..
ഇടക്ക് എപ്പോഴോ ജീവയുടെ കണ്ണുകളുമായി അവളുടെ കണ്ണ് ഉടക്കി.. അനഘയുടെ നെഞ്ചിടിപ്പ് ക്രെമേണ കൂടാൻ തുടങ്ങി.. കൈകൾ വിറക്കുന്നു..!!
പുറകിലേക് നീട്ടി വളർത്തിയ മുടിയും കുറ്റി താടിയും ഉള്ള ഒരു യുവാവ് ഏത് പെണ്ണും കൊതിക്കുന്ന അവന്റെ ചാര കണ്ണുകൾ ഒരു കുടുംബിനിയായ തന്നിൽ ഉടക്കുന്നത് അനഘക്ക് ഇപ്പോൾ എതിർക്കാനോ ആസ്വദിക്കാണോ കഴിയാത്ത അവസ്ഥയിൽ ആണ്..
കാര്യങ്ങൾ കൈ വിട്ട് പോകുകയാണോ?
ഈ ടേബിളിൽ ഇപ്പോൾ തങ്ങൾ രണ്ട് പേർ മാത്രം ആണോ എന്ന് വരെ അവൾക്ക് തോന്നി പോയി..!
അവന്റെ മിഴിയിൽ പ്രണയമാണോ കാമമാണോ എന്നവൾക്കിപ്പോ തിരിച്ചു അറിയാൻ കഴിയുന്നില്ല.
ഒരു കൊച്ചു കുഞ്ഞിന്റെ കണ്ണുകൾ അസാധാരണമായ എന്തിലോ ഒന്ന് ഉടക്കിയ പോലെ അവന്റെ നോട്ടം തന്നെ തളർത്തുന്നു.
അവന്റെ കണ്ണുകളിൽ നിന്നും കൊതിയോടെ ഉള്ള നോട്ടങ്ങളിൽ നിന്നും എത്രത്തോളം
💬 Comments
View all comments