0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.7K

എന്തിന് ഞാൻ ഇതുവരെ കണ്ടിട്ടീല്ലാത്തവരോടും പോലും ഞാൻ മറുപടി കൊടുക്കേണ്ടി വരും "
പറഞ്ഞു അവസാനിക്കുമ്പോൾ അനഘയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ഒഴുകിയിരുന്നു.

" അങ്ങനെ ഒരു ദിവസം വരാതെ ഞാൻ നോക്കിയാൽ പോരെ..? ഇനി എന്തെങ്കിലും സംഭവിച്ചാൽ കൂടി നിന്റെ കൂടെ ഞാൻ ഉണ്ടാകും "
ജീവ അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് വാക്കുകൾ കൊണ്ട് അനഘക്ക് ഉറപ്പു നൽകി.

" നീ എൻറെ കൂടെ ഉണ്ടാകും എന്ന് എനിക്ക് അറിയാം.. "
അവൾ ചിരിച്ചുകൊണ്ട് അവന് മറുപടി കൊടുത്തു.

" പക്ഷേ അങ്ങനെ ഒരു ദിവസം വന്നാൽ അന്ന് അനഘ ഉണ്ടാവില്ല..."
അനഘയുടെ വാക്കുകൾ പൂർത്തി ആയതും ജീവ വണ്ടി അവിടെ നിർത്തി. രണ്ടുപേരും പരസ്പരം മുഖത്ത് നോക്കിയിരുന്നു.

" നീ പോകുമോ ?? "
അവൻറെ ചാര കണ്ണുകൾ അവളുടെ മറുപടിക്കായി കാത്തു.

അവൻറെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമാണ് അവൾ മറുപടി നൽകിയത്...

" ഒറ്റയ്ക്ക് പോകേണ്ട പെണ്ണേ...!! തനിച്ചാക്കില്ല എന്ന് ഉറപ്പു നൽകിയതല്ലേ ഞാനും കൂടെ വരാം..!!"
അവർ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു അനഘയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

അവൻ വലതുകൈ അനഘയുടെ കവിളിലേക്ക് ചേർത്തു അവളുടെ കണ്ണുകളിലെക്ക് നോക്കി കൊണ്ട് തന്നെ അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ടടുപ്പിച്ച് ഒരു കടുത്ത ചുംബനം നൽകി..!!

പരസ്പരം ഒന്ന് പുഞ്ചിരിച്ച ശേഷം ചുണ്ടുകൾ തമ്മിൽ കോർത്തു.. റോസ് നിറമുള്ള തേൻ തുടിക്കുന്ന അവളുടെ ചുണ്ടുകളെ മൊത്തമായി അവൻ കീഴടക്കി...!!

" ആഹ്മ്മ്... ജീവ.. മ്മം...മ്മ്.. പെണ്ണെ "

💬 Comments

View all comments