Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
എത്തിയല്ലോ.. ബാ മോനെ ബാ "
ഷാരോൺ അവനെ സ്വീകരിച്ചു.
ജീവയെ കണ്ടതും അനഘയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.. ശരീരം ഒട്ടാകെ കോരി തരിക്കുന്നതും അടി വയറിൽ ചെറിയ തണുപ്പ് പടരുന്നതും അവൾ തിരിച്ചു അറിഞ്ഞു.
ജീവ അവിടേക്ക് വന്നു കയറിയെങ്കിലും അവൻ അനഘയെ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല തനിക്കായി കാത്തുനിന്നതിനു അവൻ എല്ലാവർക്കും അവൻ നന്ദി പറഞ്ഞു....
" ഷാരോൺ.. ആകേ മൂഡ് ആണല്ലോ ജസ്റ്റി
ഇപ്പോൾ തന്നെ ഓഫ് ആവോ ?? "
അവൻ വന്നതേ ചിരിച്ചു കൊണ്ട് ജസ്റ്റിനു കൈ കൊടുത്തു.
" സ്മിതാ.. മാഡം എന്നാ ഒരു മൈൻഡ് ഇല്ലാലോ...?? ഹാ..വല്ല്യ പുള്ളി ആയി
പോയില്ലെ ?? "
ജീവ സ്മിതയെ ചൊറിഞ്ഞതും എല്ലാവരിലും ചിരി പടർത്തി.
തന്നെ അപ്പാടെ അവഗണിച്ചുകൊണ്ടുള്ള ജീവയുടെ പെരുമാറ്റവും എല്ലാവരോടും ഉള്ള ഇട പഴുകലും അനഘയിൽ ചെറുതായി ദേഷ്യം ഉളവാക്കി....!!
" മോനെ ജസ്റ്റി ഫുഡ് കഴിച്ചാലൊ?? സത്യം പറഞ്ഞാൽ നല്ല വിശപ്പുണ്ട്..? """
ഷാരോൺ പരിഭവം അറിയിച്ചു.
" പിന്നെന്താ കഴിക്കാലോ.. എടാ ഒരു 5 മിനുട്ട് ഞാൻ ഒന്നു മുള്ളീട്ട് വരാം "
ജസ്റ്റിൻ അവിടെ നിന്നും എല്ലാവരോടുമായി പറഞ്ഞ ശേഷം എഴുന്നേറ്റ് പോയി.
ചെറിയ ഇടവേളയിൽ ഫോണിലേക്ക് വന്ന ഏതോ ഒരു മെസ്സേജ് സ്മിത ഷാരോണിനെ കാണിക്കുകയായിരുന്നു അതേസമയം ജസ്റ്റിൻ ബാത്റൂമിലേക്ക് പോയിരുന്നു.... ആരുംതന്നെ തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും ജീവയുടെയും അനഘയുടെയും കണ്ണുകൾ തമ്മിലുടക്കി....!!!!!
ജീവ അവളെ നോക്കിക്കൊണ്ട് വശ്യമായി ചിരിച്ചു ഒരു കണ്ണടച്ച് കാണിച്ചു അവളെ നോക്കി പുഞ്ചിരിച്ചു....
💬 Comments
View all comments