0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.8K

ശ്രദ്ധിക്കുമെന്നും പെരുമാറ്റത്തിൽ വന്ന മാറ്റം പോലും വിലയിരുത്തുമെന്നും നേരത്തെ തന്നെ അവൾ പ്രതീക്ഷിച്ചിരുന്നു..!!

അതുകൊണ്ട് തന്നെ വളരെ അധികം ശ്രദ്ധയോടെയാണ് ആ നിമിഷം അവൾ പെരുമാറിയത്..!!

" ഇച്ചാ എനിക്ക് എന്തോ സമാധാനം ഇല്ല... ഞാൻ ഒന്ന് അകത്തു പോയി നോക്കീട്ട് വരാം "
അവൾ പതിയെ അവിടെ നിന്നും എഴുനേറ്റു.

" ഞാൻ ഇപ്പോൾ വരാം "
എല്ലാവരും കേൾക്കാൻ പാകത്തിൽ പറഞ്ഞ ശേഷം അവിടെ നിന്നും എഴുന്നേറ്റ അനഘ പതിയെ അകത്തേക്ക് നടന്നു.

റൂമിലെത്തിയ ഉടനെ അവൾ ബെഡ്റൂമിലേക്ക് കടന്നു മാത്തു സുഖമായി ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പുവരുത്തി.. പുറത്തുനിന്നും സംസാരം കേൾക്കാം..
സഭ കൊഴുക്കുന്നതിന്റെ ചെറിയ ചെറിയ ശബ്ദങ്ങൾ...!!

കുറച്ചുസമയം കാര്യമില്ലാതെ തന്നെ അകത്തു നിന്ന ശേഷം അവൾ വീണ്ടും തിരികെ അവർക്ക് ഇടയിലേക്ക് വന്നു ഇത്തവണ കസേര വലിച്ച് സ്മിതയ്ക്ക് അരികിലേക്ക് അടുപ്പിച്ച ശേഷം അവൾ സ്മിതക്ക് അരികിൽ ആയി ഇരിപ്പുറപ്പിച്ചു.

സമയം അതിവെഗം കടന്നു പോയിക്കൊണ്ടിരുന്നു.. ആകാശത്തിൽ ചെറിയ രീതിയിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി തുടങ്ങിയിരുന്നു എപ്പോൾ വേണമെങ്കിലും മഴപെയ്യാൻ എന്ന രീതിയിൽ അന്തരീക്ഷം വല്ലാതെ തണുക്കാൻ തുടങ്ങി.

" ഈ മൈര്.. മഴ പെയ്യുമോ ?? "
ജീവാ സംശയം ഉന്നയിച്ചു.

" കോപ്പ്.. ഉരുണ്ടുകൂടി വരുന്നുണ്ട് ചിലപ്പോൾ പെയ്തേക്കാം "
ജസ്റ്റിൻ മറുപടി നൽകി.

" എന്നാലും ഇത് വല്ലാത്ത സാധനം തന്നെ ഇതെവിടുന്ന് മോനെ നീ ഒപ്പിച്ചത് "
തീർന്ന് തുടങ്ങിയ കുപ്പി ഷാരോൺ കയ്യിലെടുത്തു.

സഭ വീണ്ടും കളി ചിരികളിലേക്ക് മുഴുകി അപ്പോൾ സമയം ഏകദേശം പത്തു

💬 Comments

View all comments