Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
കഴിഞ്ഞിരുന്നു. പതിവുപോലെ ഷാരോണും സ്മിതയും നേരത്തെ പോവാൻ ഇറങ്ങി.
" അളിയാ ജസ്റ്റി ഞാനും പോയേക്കുവാടാ.. കണ്ടോ..? മഴ ഉരുണ്ടുകൂടി വരുന്നുണ്ട് എന്തിനാ ഞാനായിട്ട് നിൽക്കുന്നത് "
ജീവയും പുറപ്പെടുകയാണ് എന്ന കാര്യം ജസ്റ്റിനെ അറിയിച്ചു.
" അതെന്നാടാ നീയും പോകുന്നത് നിനക്ക് കുറച്ചു കഴിഞ്ഞു പോയാൽ പോരെ ?? "
അനഘയും ജീവയും തമ്മിൽ കാര്യമായി ഇടപെടൽ നടക്കാത്തത് ജസ്റ്റിനു വല്ലാതെ നിരാശ ഉണ്ടാക്കാൻ തുടങ്ങി...!!.
' തൻറെ കണക്കുകൂട്ടലുകൾ പിഴയ്ക്കുകയാണോ ??? '
ബാക്കി വന്ന മദ്യം ജസ്റ്റിൻ ഗ്ലാസിലേക്ക് പകർന്ന് കട്ടിക്ക് തന്നെ അടിച്ചു.
" ഇപ്പോ ആരും പോകുന്നില്ല മഴപെയ്താൽ നമ്മൾ അകത്തേക്ക് കയറും അത്രതന്നെ.."
ജസ്റ്റിൻ എല്ലാവർക്കും അറിയിപ്പ് നൽകി.
ജസ്റ്റിനോട് പോകുകയാണ് എന്ന് പറഞ്ഞെങ്കിലും അനഘയെ അവിടെ വിട്ടു പോകുവാൻ ജീവക്ക് മനസ്സ് വന്നിരുന്നില്ല.
ജസ്റ്റിന്റെ പെരുമാറ്റം പക്കാ നോർമലാണെന്ന് ജീവ തിരിച്ചറിഞ്ഞു അതുകൊണ്ടുതന്നെ എന്തെങ്കിലും കാരണമുണ്ടാക്കി അകത്തേക്ക് കയറാൻ അവൻ കാത്തിരുന്നു...!!
ആകാശം പറ്റെ മാറി.. അത് കൊണ്ട് തന്നെ പെട്ടെന്ന് മഴ പെയ്യുമെന്ന് പ്രതീക്ഷിച്ച് കുപ്പി കാലി ആക്കുന്നത് ഷാരൊന്നും ജസ്റ്റിനും ചേർന്ന് കുറച്ചു വേഗത്തിൽ ആക്കി.
" ജസ്റ്റി ഫോൺ ചാർജ് കുറവാ.. നിന്റെ ചാർജർ അകത്തുണ്ടോ??? "
ജീവ വാടി കുഴഞ്ഞ പോലെ ചോദ്യം എറിഞ്ഞു.
" ആടാ ചാർജർ അകത്തുണ്ട്..!! "
ജസ്റ്റിൻ മുഖത്തു നോക്കാതെ തന്നെ മറുപടി നൽകി.
ഇടയ്ക്ക് എപ്പോഴോ വെള്ളം തീർന്നു പോയിരുന്നു വെള്ളം എടുക്കാൻ ആയി അനഘ ഉള്ളിലേക്ക് പോകുവാൻ ആരംഭിച്ച സമയം തന്നെ ആയിരുന്നു
💬 Comments
View all comments