0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.8K

പുറത്തേക്ക് വന്നു..!!

ജസ്റ്റിൻ കുഴഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.. തൊട്ട് അടുത്ത് തന്നെ
നല്ലോരു പ്രണയ ഗാനം മൂളിപ്പാട്ടായി പാടി കൊണ്ട് ജീവയും കിടക്കുന്നു...!!

" എടാ.. അളിയാ... നീ തീർന്നോ??.. ജസ്റ്റി മൈരേ... എഴുന്നേക്കടാ..!! "
ജീവ അവനെ കുലുക്കി വിളിക്കാൻ നോക്കിയത് ജസ്റ്റിൻ വ്യക്തമായി അറിയുന്നുണ്ടാരുന്നെങ്കിലും അനങ്ങിയില്ല.

കുറച്ചു സമയം അവർ രണ്ട് പേരും ഒന്നും മിണ്ടിയില്ല... പതിയെ വല്ലാത്ത നിശബ്ദത അവിടേക്ക് കടന്നു വന്നു.

സമയം ഏകദേശം 12.00 മണി കഴിഞ്ഞിരുന്നു... എങ്ങു നിന്നോ ഒഴുകി എത്തിയ കൂമന്റെ ചൂളം വിളി അവിടെ തങ്ങി
നിന്ന മൂകതയെ കീറി മുറിച്ചു...!!

" എടാ ജസ്റ്റി ഞാനിന്ന് നിന്നെ കുടിപ്പിച്ചു കിടത്തിയതിനു ഒരു കാരണമുണ്ട്.. "
ജീവയുടെ തുറന്ന് പറച്ചിൽ കേട്ട് ജസ്റ്റിൻ
ഒന്ന് ഞെട്ടി...!

" എടാ.. അളിയാ...!! ഈ ലോകത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യവാനാരാണെന്ന് അറിയാമോ നിനക്ക്??? അത് നീയാടാ മൈരേ..!! "
ജീവയുടെ സ്വരം പതറുന്നത് ജസ്റ്റിൻ തിരിച്ചറിഞ്ഞു എങ്കിലും ഒന്നും പ്രതികരിക്കാതെ ജസ്റ്റിൻ അതേപടി കിടപ്പ് തുടർന്നു.

" എന്റെ കുറെ നാളത്തെ ആഗ്രഹമാണ് നീയും ഞാനും ഇതുപോലെ പാതിരാത്രി അടിച്ചു കോൺ തെറ്റി വാനം നോക്കി കിടക്കണം എന്നുള്ളത്.. ഇന്നത് സാധിച്ചു.. ഹാപ്പി.. അയാം ഹാപ്പി.. ഹ ഹ ഹ "
ജീവ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.

" എനിക്ക് പറയാനുള്ളതെല്ലാം നീ കേൾക്കണം... കേട്ടിട്ടെ നിന്നെ ഞാൻ അകത്തേക്ക് വിടു "
ജീവാ കസേരയിൽ പിടിച്ച് പതിയെ

💬 Comments

View all comments