0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.8K

എഴുന്നേറ്റ് ജസ്റ്റിന്റെ കൈപിടിച്ച് ഹസ്തദാനം കൊടുത്തു.

" എനിക്ക് നിന്നോട് അസൂയ ആണെടാ..
കഴുവേറി...!! നീ ആരാന്നാ....? ആഗ്രഹിച്ചത് എല്ലാം നേടിയ ചങ്കൂറ്റമുള്ള ആൺകുട്ടി...!! ഞാനോ..?? പെണ്ണും ഇല്ല പെടക്കോഴിം ഇല്ലാ.. ഇങ്ങനെ.. ഇങ്ങനെ.. ഇങ്ങനെ.. "
ചുറ്റും നടക്കുന്ന കാര്യങ്ങളെ മനസ്സിലാക്കാനുള്ള വ്യക്തമായ ബോധം ജസ്റ്റിനു ഉണ്ടായിരുന്നെങ്കിലും അവൻ പ്രതികരിച്ചില്ല അതേപടി കിടപ്പു തുടർന്നു.

" എടാ ജസ്റ്റി നിനക്കറിയോ നമ്മുടെ സിനിമാ നടൻ ജോണി ഡെപ്പ് പറഞ്ഞിട്ടുണ്ട്.. ' സമാധാനമില്ലാത്ത വീടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കാരാഗൃഹം ' എന്ന്... !! സംഭവം സത്യമാണ്...ഞാൻ അനുഭവിച്ചറിഞ്ഞ തീ പൊള്ളുന്ന സത്യം..!! "
ജീവ പിന്നെയും തുടർന്നു...
" എന്റെ ജീവിതം തന്നെ ആടാ ആ വാക്കുകൾ, ആഗ്രഹിച്ച പോലെ എവിടേം എത്താനും പറ്റിയില്ല.. മനസ്സിനു ഒരു സമാധാനവും ഇല്ല സന്തോഷവും ഇല്ല..!! മൈര്... നീ കേൾക്കുന്നുണ്ടോ ഇത് വല്ലോം??? എവിടുന്ന് !!!! "

ജീവ ഒരു സിഗരറ്റ് കത്തിച്ചു പുക ഉള്ളിലേക്ക് നീട്ടി വലിച്ചു. പിന്നെ വീണ്ടും തുടർന്നു..
" നിനക്ക് അറിയോ ?? എന്റെ ജീവിതത്തിൽ ഞാൻ എറ്റവും സന്തോഷിച്ച നിമിഷങ്ങളും , ഞാനായിട്ട് ജീവിച്ച സമയവും എല്ലാം അവൾ എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ആണ്... !!
ഭ്രാന്ത് ആണ് എനിക്ക് അവളോട്... വല്ലാത്ത ഭ്രാന്ത്...!!!! "
ജസ്റ്റിൻ പ്രതികരിക്കാഞ്ഞിട്ടു കൂടി ജീവ ആരോടെന്നല്ലാതെ പറഞ്ഞുകൊണ്ടിരുന്നു.

" എനിക്ക് നിന്നൊട് ഒരു വലിയ.. ഒരു ബഡാ ബഡാ... രഹസ്യം പറയാൻ ഉണ്ട്...!! "
ജസ്റ്റിന്റെ കാലിൽ നിന്ന് ഒരു തരിപ്പ് കയറി

💬 Comments

View all comments