Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ഞാൻ എന്നും ഇറങ്ങുന്ന സമയത്ത് ഇറങ്ങും.. അങ്ങോട്ടേക്ക് വരുമോ ?? " ഭക്ഷണം കഴിക്കുന്നതിനിടയിൽ അവർ കുശല സംഭാഷണത്തിൽ ഏർപ്പെട്ടു.
" ആം നീ വൈകുന്നേരം ഇറങ്ങുമ്പോൾ വിളിക്ക്... ഇപ്പോ വേഗം കഴിക്ക് അടുത്ത പ്ലാൻ ഉണ്ട്..!! "
" എന്റെ കർത്താവേ.. കൊല്ലുമോ " ചിരിച്ച് കൊണ്ട് അവർ രണ്ടു പേരും ഡിന്നർ പൂർത്തിയാക്കി അടുത്ത പരുപാടിക്കായി വട്ടം കൂട്ടി.
ദപിറ്റേദിവസം അവൾ പതിവുപോലെ ഡ്യൂട്ടിക്ക് പോയി വൈകുന്നേരം ആകുമ്പോൾ ജീവ കാണാൻ വരാം എന്ന് പറഞ്ഞത് അവൾ അപ്പാടെ മറന്നിരുന്നു...!!!
സമയം പോയിക്കൊണ്ടിരുന്നു ഇടയ്ക്ക് ജീവയുടെ കാളും മെസ്സേജും കണ്ടെങ്കിലും അവൾ അറിഞ്ഞു കൊണ്ട് അവോയ്‌ഡ് ചെയ്തു.
എത്രയും പെട്ടെന്ന് ഡ്യൂട്ടി തീർത്താൽ വൈകുന്നേരം ലേറ്റ് ആവില്ല.. ഇച്ചായൻ എന്തായാലും സിനിമയ്ക്ക് വരും അതുകൊണ്ടുതന്നെ അവൾ കാര്യങ്ങൾ വേഗത്തിലേക്ക് ആക്കി..!!
വൈകുന്നേരം കൃത്യസമയത്ത് അവൾ താഴേക്ക് ഇറങ്ങിയതും താഴെ വന്ന് കിടക്കുന്ന സ്കോട കാർ അവൾ തിരിച്ചറിഞ്ഞു... അത് ജീവയുടെ കാർ ആണ്...!!!
അവൻ തന്നെ കാണാൻ വന്നിരിക്കുകയാണ് അവൾ ഞെട്ടലോടെ തിരിച്ച് അറിഞ്ഞു.. പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്ത് ജീവയെ തിരിച്ചുവിളിച്ചു...
ഫോണെടുത്തതും അപ്പുറത്ത് ശബ്ദങ്ങൾ ഒന്നുമില്ല അവൻ ദേഷ്യത്തിൽ ആണെന്ന് അവൾക്ക് മനസിലായി.
" ജീവ എന്താ ഒന്നും മിണ്ടാത്തത്..??? "
" നീ വന്ന് വണ്ടിയിൽ കയറ് ബാക്കി അപ്പോൾ പറയാം..!! "
" എനിക്ക് വരാൻ കഴിയില്ല...!! " അവൾ വളരെ പതുക്കെ കാര്യങ്ങൾ സംസാരിച്ചു.
" പിന്നെ ഞാൻ എന്തിനാ ഇവിടെ വന്ന് പട്ടിയെപ്പോലെ കിടക്കുന്നത്..??
💬 Comments
View all comments