Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ഇന്നലെ വിളിച്ചപ്പോൾ ഇന്ന് കാണാം എന്നല്ലേ പറഞ്ഞത്..!! " അവൻറെ സംസാരത്തിൽ പല്ലു ഇറുമ്മുന്നത് അവൾക്ക് വ്യക്തമായി തിരിച്ചറിയാൻ പറ്റി.
" ജീവാ.. ഞാനിന്ന് ഇച്ചായന്റെ കൂടെ പുറത്തു പോവുകയാണ്.. ഞങ്ങൾക്ക് ഒരു സിനിമയ്ക്ക് പോകാൻ പ്ലാൻ ഉണ്ട്..." അവൾ സൗമ്യമായി കാര്യം പറഞ്ഞു.
" പറ്റില്ല..!! എനിക്ക് നിന്നെ കാണണം എൻറെ കോൾ നീ എടുക്കുന്നില്ല... എൻറെ മെസ്സേജ് മറുപടി തരുന്നില്ല.. എനിക്ക് സംസാരിക്കണം വന്ന് വണ്ടിയിൽ കയറ്.." ജീവയുടെ സ്വരം കടുത്തിരുന്നു.
അപ്പോഴേക്കും മറുവശത്തുനിന്നും ഒഴുകിയെത്തിയ എംജി ഹെക്ടർ കാർ ഇച്ചായന്റേതാണെന്ന് അവൾ തിരിച്ചറിഞ്ഞു
ഏതു വണ്ടിയിൽ കയറണം..?? ഒരു വശത്ത് ജീവ മറുവശത്ത് ഇച്ചായൻ..??
" ഞാൻ പിന്നെ വിളിക്കാം... എനിക്ക് പോകാൻ സമയമായി.. ഇച്ചായൻ വന്നു ഇനി എൻറെ ഫോണിലേക്ക് വിളിക്കരുത്..!! " അവൾ അതും പറഞ്ഞു കോൾ കട്ട് ആക്കി. നേരെ ജസ്റ്റിന്റെ എംജി ഹെക്ടർ കാറിലേക്ക് നടന്നു കയറി.
വണ്ടി പതിയെ മുന്നോട്ടു പോയതും ജീവ അരിശത്തോടെ അത് നോക്കി നിന്നു.. പക്ഷേ അവൻ തിരിച്ചു പോകാൻ കൂട്ടാക്കിയില്ല പകരം ജസ്റ്റിന്റെ കാറിന് പിറകെ മെല്ലെ വണ്ടി കൊണ്ടു പോകാൻ തുടങ്ങി.
കുറച്ചുസമയം വണ്ടി ഓടിയതും അവർ ഒരു തിയേറ്ററിലേക്ക് വണ്ടി കയറുന്നത് കണ്ട് ജീവ കുറച്ച് അകലത്തായി വണ്ടി നിർത്തിയ ശേഷം അനഘയെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
അവർ രണ്ടുപേരും ടിക്കറ്റ് എടുത്ത് അകത്തു കയറിയ ഉടനെ ജീവ പുറകെ ടിക്കറ്റ് എടുത്ത്..കയറി..!!
അവർ കാണാതെ തന്റെ സീറ്റിലേക്ക് കയറി, ഒത്ത സെൻററിൽ ആയിരിക്കുന്ന അനഘക്കും ജസ്റ്റിനും പുറകിലായി
💬 Comments
View all comments