0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 14.9K

ഒന്നുമില്ല ഇച്ചായ..!! പോപ്കൊൺ ഇങു തായൊ.. " അവൾ വളരെ നോർമലായി സംസാരിക്കാൻ തുടങ്ങിയെങ്കിലും ഹൃദയമിടിപ്പ് വല്ലാതെ വരുന്നുണ്ടായിരുന്നു. ഏ സിയിലും അവളുടെ ശരീരം പതിയെ വിയർക്കുന്നുണ്ടായിരുന്നു.

സിനിമ വീണ്ടും തുടങ്ങി കുറച്ചു കഴിഞ്ഞതും അവൾ പതിയെ പുറകോട്ട് തിരിഞ്ഞു നോക്കി എങ്കിലും ജീവ അവിടെ എങ്ങും ഉണ്ടായിരുന്നില്ല..!!

അന്നത്തെ പരുപാടിസ് കഴിഞ്ഞു വീട്ടിൽ എത്തി എങ്കിലും അവളുടെ മാനസ്സിൽ നിന്നും ആ സംഭവം വിട്ട് പോയില്ല..

ഇടക്ക് ഫോൺ നോക്കിയപ്പോൾ ജീവയുടെ കുറച്ചു  മിസ്സ് കാൾ വന്ന് കിടക്കുന്നുണ്ട്.. അതിന്റെ കൂടെ  നൂറോളം മെസ്സേജുകൾ വന്ന് കിടക്കുന്നു.. എല്ലാം ' സോറി ' പറഞ്ഞു കൊണ്ട് ഉള്ള വികാര ഭരിതമായ വിശദീകരണങ്ങൾ  ആയതിനാൽ അവൾ ഓപ്പൺ ചെയ്ത് നോക്കാൻ പോലും കൂട്ടാക്കിയില്ല..!!

പിറ്റെന്ന്.. ക്ലീനിക്കിൽ തിരക്കുള്ള ദിവസം ആയിരുന്നു.. രാവിലെ മുതൽ ഓരോ ഓട്ട പാച്ചിലിൽ ആയിരുന്നു അനഘ.

" അനഘ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് " സെക്ഷനിടയിൽ പുറകിൽ നിന്നും മെർലിന്റെ സ്വരം.

'  ആരാണ് ? ' എന്ന മട്ടിൽ  അനഘ  അവളെ തിരിഞ്ഞു  നോക്കി.

' ആൾ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്...' എന്ന് ആംഗ്യം കാണിച്ച ശേഷം മെർലിൻ കടന്ന് പോയി.

ചെയ്തുകൊണ്ടിരിക്കുന്ന സെക്ഷൻ പൂർത്തിയാക്കി  ഗ്ലൗസും മാസ്കും ഊരി മാറ്റിയ ശേഷം അനഘ  പുറത്തേക്കിറങ്ങി.

' ഇച്ചായൻ ആയിരിക്കാം ചിലപ്പോൾ ഇത് വഴി വന്നപ്പോൾ കയറിയതാകാം.. ' പലതും ആലോചിച്ച് പുറത്തേക്കിറങ്ങിയ അവൾ തന്നെ കാത്തിരിക്കുന്ന  ജീവയെ കണ്ട്  പെട്ടെന്ന്  ഞെട്ടി..!!!

"  ജീവ നീ എന്താ ഇവിടെ..

💬 Comments

View all comments